കോൺഗ്രസ് പ്രസിഡന്റായി മത്സരിക്കാൻ ശശി തരൂരിന് അവകാശമുണ്ട്; കെ.സുധാകരൻ

കോൺഗ്രസ് പ്രസിഡന്റായി മത്സരിക്കാൻ ശശി തരൂരിന് അവകാശമുണ്ടെന്ന് കെപിസിസി പ്രസിഡന്റ കെ സുധാകരൻ. ആഗ്രഹിക്കുന്നവർക്ക് മത്സരിക്കാനുള്ള സ്വാതന്ത്ര്യം കോൺഗ്രസിലുണ്ട്. ശശി തരൂർ
കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് കെ സുധാകരന്റെ പ്രതികരണം.
നവോത്ഥാന തന്ത്രം നടപ്പാക്കാൻ കഴിവുള്ള നേതൃത്വമാണ് കോൺഗ്രസിന് വേണ്ടതെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. ഒരു കുടുംബം തന്നെ കോൺഗ്രസ് പാര്‍ട്ടിയെ നയിക്കണമെന്ന അവസ്ഥ പാടില്ലെന്ന നിലപാടാണ് തരുരിനുള്ളത്. അധ്യക്ഷ പദവിയിലെ ഒഴിവ് എത്രയും പെട്ടന്ന് നികത്തണമെന്നും നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാര്‍ഗമാകും തെരഞ്ഞെടുപ്പെന്നും അദ്ദേഹം വിശദീകരിച്ചു. സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തള്ളാതെയായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം.
Read Also: മത്സരസാധ്യത തള്ളാതെ ശശി തരൂർ; മത്സരം നല്ലതാണ്, മത്സരം പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് തരൂർ
മൂന്നാഴ്ച കൂടി സമയമുണ്ട്. മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ അപ്പോഴേക്കും സ്പഷ്ടമായ ഉത്തരം നൽകാനാകും. നടപടിക്രമങ്ങൾ വരുന്നതല്ലേയുള്ളൂ. ഇപ്പോൾ തീരുമാനമായിട്ടില്ല. എന്തായാലും ജനാധിപത്യ പാർട്ടിയിൽ മത്സരം നല്ലതാണെന്ന് തരൂർ പറഞ്ഞു.
Story Highlights: K Sudhakaran on Congress President election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here