കേരള സർവകലാശാല ബിരുദ ക്ലാസുകൾ ഇന്ന് മുതൽ

കേരള സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലേയും, യു.ഐ.ടി.കളിലേയും ഒന്നാം വർഷ ബിരുദ ക്ലാസുകൾ ഇന്ന് ആരംഭിക്കും. ഒന്നാം വർഷ ബിരുദാനന്തര ബിരുദ ക്ലാസുകൾ നാളെ തുടങ്ങും. 25 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നും രണ്ടും വർഷ ബി.എ./ബി.എ.അഫ്സൽ – ഉൽ – ഉലാമ/ബി.എസ്.സി/ബി.കോം പരീക്ഷകൾ സെപ്തംബർ 13 ലേക്ക് മാറ്റി.
ഒന്നും രണ്ടും മൂന്നും വർഷ റെഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി, 2016 അഡ്മിഷൻ – മേഴ്സിചാൻസ് വിദ്യാർത്ഥികളുടെ പാർട്ട് മൂന്ന് മെയിൻ ആൻഡ് സബ്സിഡിയറി പരീക്ഷകൾ ഒക്‌ടോബർ 7 മുതൽ നടത്തും.
അതേസമയം നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്. ബി.എം.എസ്. ഹോട്ടൽ മാനേജ്‌മെന്റ് കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷ സെപ്തംബർ 28 നും നാലാം സെമസ്റ്റർ എം.എ./എം.എസ്.സി./എം.കോം./എം.എസ്.ഡബ്ല്യൂ പരീക്ഷകൾ സെപ്തംബർ 15നും ആരംഭിക്കും.
സെമസ്റ്റർ പരീക്ഷയുടെ പ്രോജക്ട് സമർപ്പിക്കാനുളള തീയതി സെപ്തംബർ രണ്ടിലേക്ക് നീട്ടി. കാര്യവട്ടം എന്‍ജിനീയറിംഗ് കോളജിലെ ഒന്നാം വര്‍ഷ ബി.ടെക്. കോഴ്‌സില്‍ ഒഴിവുളള ആറ് എന്‍.ആര്‍.ഐ. സീറ്റുകളിലേക്കുളള (ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ – 3 ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി – 3) അപേക്ഷിക്കാം.
Story Highlights: Kerala University Undergraduate Classes from Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here