Advertisement

കൊച്ചിയിലെ ശക്തമായ മഴയ്ക്ക് കാരണം ലഘു മേഘ വിസ്ഫോടനം; കാലാവസ്ഥാ ശാസ്ത്രജ്ഞൻ

August 31, 2022
1 minute Read

കൊച്ചിയിലെ ശക്തമായ മഴക്ക് കാരണം ലഘു മേഘ വിസ്ഫോടനമാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. മനോജ് ട്വന്റിഫോറിനോട് പറഞ്ഞു. 10. 2 സെന്റിമീറ്റർ മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്.
സെപ്റ്റംബർ 2 വരെ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കാരണം വരും ദിവസങ്ങളിലും മഴ ഉണ്ടാകും. ലഘു മേഘ വിസ്ഫോടനങ്ങൾ ഉണ്ടായേക്കാനും സാധ്യതയുണ്ട്. തെക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചേക്കും.

കഴിഞ്ഞദിവസമുണ്ടായ മഴയില്‍ കൊച്ചി നഗരം വലിയ വെള്ളക്കെട്ട് നേരിട്ടിരുന്നു. പ്രധാന റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ നഗരത്തില്‍ ഗതാഗത സ്തംഭനം രൂക്ഷമായി. വീടുകളിലും കടകളിലും വെള്ളം കയറി നാശനഷ്ടവും ഉണ്ടായി. മഴ ട്രെയിന്‍ ഗതാഗതത്തെ ഭാഗികമായി ബാധിച്ചു.അതേസമയം സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും.

അതിനിടെ കൊച്ചി നഗരത്തിലെ ഹോട്ടൽ മാലിന്യങ്ങൾ റോഡിൽ തള്ളുന്നതാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്ന് മേയർ അഡ്വക്കേറ്റ് എം. അനിൽകുമാർ പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിൽ ഇത് നീക്കം ചെയ്യാനുള്ള നിർദേശം നൽകിയെന്നും മേയർ ട്വന്റിഫോറിനോട് പറഞ്ഞു.

Read Also: കൊച്ചിയിലെ വെള്ളക്കെട്ടിന് കാരണം ഹോട്ടൽ മാലിന്യങ്ങൾ റോഡിൽ തള്ളുന്നത് : മേയർ ട്വന്റിഫോറിനോട്

2018ലെ പ്രളയത്തിൽ കൊച്ചിയിലുണ്ടായി വെള്ളക്കെട്ടാണ് ഇപ്പോഴും ഉണ്ടായത്. വേലിയേറ്റമുണ്ടായതും തോരാതെ മഴപെയ്തതുമാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. കാനകളിലെ മാലിന്യം നഗരസഭ മാറ്റിയാലും വീണ്ടും ജനങ്ങൾ ഇത് ആവർത്തിക്കുന്നു എന്നും മേയർ കുറ്റപ്പെടുത്തി.

Story Highlights: Kochi Heavy Rain Reason

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top