Advertisement

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം; സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

August 31, 2022
Google News 2 minutes Read
ksrtc employee salary high court

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സഹായിക്കണമെന്ന ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ( ksrtc employee salary high court )

ജീവനക്കാർക്ക് ശമ്പളവും, ഉത്സവ ബത്തയും നൽകുന്നതിന് 103 കോടി രൂപ കെഎസ്ആർടിസിക്ക് അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ നിയമപരമായോ, കരാർ പ്രകാരമോ ബാധ്യതയില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം.

2021-22 കാലയളവിൽ 2037 കോടിയിൽപ്പരം കെഎസ്ആർടിസിക്ക് അനുവദിച്ചെന്നും, കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കാൻ കഴിയില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. സർക്കാർ ധനസഹായം നൽകണമെന്നത് ജീവനക്കാർ പോലും ഉന്നയിക്കാത്ത ആവശ്യമാണെന്നും അപ്പീലിൽ സർക്കാർ പറയുന്നു.

Story Highlights: ksrtc employee salary high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here