Advertisement

മലമ്പുഴ ഡാമിന്റെ നാല് സ്പിൽവേ ഷട്ടറുകൾ തുറന്നു

August 31, 2022
Google News 1 minute Read

മലമ്പുഴ ഡാമിന്റെ നാല് സ്പിൽവേ ഷട്ടറുകൾ തുറന്നു. മലമ്പുഴ ഡാമിന്റെ താഴ് ഭാഗത്തുള്ള മുക്കൈപുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും മീന്‍പിടുത്തക്കാരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തിലാണ് ഡാം തുറന്നത്.

അതേസമയം കേരളത്തിലെ 2 ജില്ലകളിൽ പ്രളയ സാഹചര്യമെന്ന് കേന്ദ്ര ജല കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നിരുന്നു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ പ്രളയ സാഹചര്യം നിലനിൽക്കുന്നത്. മണിമലയാർ, അച്ചൻകോവിലർ, തൊടുപുഴ എന്നീ നദികളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്.

Read Also: മലമ്പുഴ ഡാം സ്പില്‍വേ ഷട്ടറുകള്‍ നാളെ തുറക്കും

കഴിഞ്ഞദിവസം മഴയില്‍ കൊച്ചി നഗരം വലിയ വെള്ളക്കെട്ട് നേരിട്ടിരുന്നു. പ്രധാന റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ നഗരത്തില്‍ ഗതാഗത സ്തംഭനം രൂക്ഷമായി. വീടുകളിലും കടകളിലും വെള്ളം കയറി നാശനഷ്ടവും ഉണ്ടായി. മഴ ട്രെയിന്‍ ഗതാഗതത്തെ ഭാഗികമായി ബാധിച്ചു.അതേസമയം സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും.

Story Highlights: Malampuzha dam opened

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here