പാളത്തിൽ കുടുങ്ങിയ ബൈക്ക് ചിതറിത്തെറിപ്പിച്ച് ട്രെയിൻ; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വിഡിയോ

റെയിൽവേ ലെവൽ ക്രോസിൽ ട്രെയിനടിയിൽ പോകാതെ ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അപ്പുറത്ത പാളത്തിലൂടെ സഞ്ചരിക്കുന്ന ട്രെയിൻ കടന്നുപോകാൻ ഇപ്പുറത്തെ പാളത്തിൽ നിൽക്കെ ഈ പാളത്തിലൂടെയും ട്രെയിൻ വരികയായിരുന്നു. തുടർന്ന് തിരിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് പാളത്തിൽ കുടുങ്ങുകയായിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഉത്തർ പ്രദേശിലാണ് സംഭവം. അപ്പുറത്തുള്ള റെയിൽ പാളത്തിലൂടെ സഞ്ചരിക്കുന്ന ട്രെയിൻ പോകാനായി പലരും ബൈക്കിലും സൈക്കിളിലുമൊക്കെ കാത്തുനിൽക്കുന്നത് വിഡിയോയിൽ കാണാം. ഈ സമയത്ത് അപ്രതീക്ഷിതമായി ഇപ്പുറത്തെ പാളത്തിലൂടെയും ട്രെയിൻ വരികയായിരുന്നു. ഇതുകണ്ട് ബാക്കിയുള്ളവർ വേഗം വാഹനം പിന്നിലേക്കെടുത്തു. എന്നാൽ, ഏറ്റവും മുന്നിൽ നിന്നയാൾ ബൈക്ക് തിരിച്ചെടുക്കാനാണ് ശ്രമിച്ചത്. എന്നാൽ, തിരിച്ചെടുക്കുന്നതിനിടെ വണ്ടി പാളത്തിൽ കുടുങ്ങി മറിഞ്ഞു. ഉടൻ ബൈക്കിൽ നിന്നിറങ്ങിയ ഇയാൾ വാഹനം വലിച്ചെടുക്കാൻ ശ്രമിച്ചു. സാധിക്കില്ലെന്ന് മനസ്സിലാക്കി ഇയാൾ അവിടെനിന്ന് മാറി സെക്കൻഡുകൾക്കകം ട്രെയിൻ ബൈക്ക് ചിതറിത്തെറിപ്പിച്ച് കുതിച്ചുപായുകയായിരുന്നു.
Story Highlights: train crashed bike railway track
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here