ഭരണകൂടത്തെ വിമര്‍ശിക്കാന്‍ കലാകാരന്മാര്‍ക്ക് ഭയം; ടി. എം കൃഷ്ണ

ഭരണകൂടത്തെ വിമര്‍ശിച്ചാല്‍ അംഗീകാരങ്ങള്‍ നഷ്ടപ്പെടുമോ എന്നാണ് ചില കലാകാരന്മാരുടെ ആശങ്കയെന്ന് പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ടി.എം കൃഷ്ണ. നഞ്ചമ്മയ്ക്ക് ദേശീയ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിക്കുന്നവര്‍ എങ്ങിനെയാണ് ശുദ്ധ സംഗീതത്തെ അളക്കുന്നതെന്നും ടി. എം കൃഷ്ണ ചോദിച്ചു. ട്വന്റിഫോറിനോടായിരുന്നു പ്രതികരണം.
‘കലാകാരന്മാര്‍ രാഷ്ട്രീയപരമായോ സാമൂഹികപരമായോ ഒരു നിലപാടെടുക്കുന്നത് വളരെ കുറവാണ്. ഇംഗ്ലീഷില്‍ ഇത് ഫ്യൂഡല്‍ കള്‍ച്ചറെന്ന് പറയാം. ഈ ഫ്യൂഡല്‍ കള്‍ച്ചറില്‍ ആരാണോ അധികാരത്തില്‍ ഇരിക്കുന്നത് അവര്‍ക്കെതിരെ നമ്മള്‍ സംസാരിക്കില്ല. കാരണം അവരാണ് അവാര്‍ഡ് തരുന്നത്, അവരാണ് അവസരങ്ങള്‍ തരുന്നത്…..ഇങ്ങനെയൊക്കെയാണ് ചിന്തിക്കുന്നത്.
ഇന്ത്യയില്‍ നിലനില്‍ക്കുന്നത് ഇങ്ങനെയൊന്നുമല്ല. ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി കലാകാരന്മാര്‍ നിലപാടെടുക്കണം. പക്ഷേ ഇതല്ല നടക്കുന്നത്. നമ്മള്‍ സെയ്ഫ് ആയിരിക്കണം എന്ന ചിന്തയാണ് എല്ലാവര്‍ക്കും.
Read Also: വിമർശനം കാര്യമാക്കുന്നില്ല, ലോകത്തിൻ്റെ മുഴുവൻ സ്നേഹം തനിക്ക് വേണം; നഞ്ചിയമ്മ
ഓരോ സംഗീതത്തിനും അതിന്റേതായ ജീവിതമുണ്ട്. ഓരോ ജീവിതാനുഭവവും കൂടിച്ചേര്‍ന്ന് ഒരു സംസ്‌കാരമായി മാറുന്നതാണ് സംഗീതത്തില്‍ സംഭവിക്കുന്നത്. നഞ്ചമ്മയുടെ പാട്ട് അങ്ങനെയാണ്. ആരാണ് സംഗീതം ഇന്നതിനെക്കാല്‍ മേലെയാണ്, ഇന്നതിനെക്കാള്‍ താഴെയാണ് എന്നൊക്കെ തീരുമാനിച്ച് വച്ചിരിക്കുന്നത്? സാമൂഹ്യ വേര്‍തിരിവാണ് നഞ്ചമ്മയെ വിമര്‍ശിക്കുന്നവര്‍ ചെയ്യുന്നത്’. ടി എം കൃഷ്ണ പറഞ്ഞു.
Story Highlights: Artists fear to criticize the state says T. M. Krishna
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here