ഇന്ത്യയില്‍നിന്നുള്ള 2.7 കോടി സോഷ്യല്‍ മിഡിയ പോസ്റ്റുകള്‍ക്കെതിരെ നടപടി

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നീ സോഷ്യല്‍ മിഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇന്ത്യയില്‍നിന്നുള്ള 2.7 കോടി പോസ്റ്റുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി മെറ്റ. ജൂലൈ മാസത്തെ മാത്രം കണക്കാണിത്. ഫേസ്ബുക്കില്‍ നിന്ന് 2.5 കോടി പോസ്റ്റുകളും ഇന്‍സ്റ്റാഗ്രാമില്‍ നിന്ന്20 ലക്ഷം പോസ്റ്റുകളുമാണ് നീക്കം ചെയ്തിട്ടുള്ളത്.
ഐടി (ഇന്റര്‍മീഡിയറി ഗൈഡ്‌ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ്, 2021ന് കീഴിലുള്ളമെറ്റയുടെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് കണക്കുകളുള്ളത്. റിപ്പോര്‍ട്ട് അനുസരിച്ച്, കമ്പനി ഫേസ്ബുക്കില്‍ നിന്ന് 1.73 കോടി സ്പാമുകള്‍ നീക്കം ചെയ്തിട്ടുണ്ട്.
വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട 1.1 ലക്ഷം പോസ്റ്റുകളും അക്രമവും ഗ്രാഫിക് ഉള്ളടക്കവുമായി ബന്ധപ്പെട്ട 23 ലക്ഷം പോസ്റ്റുകളും നഗ്‌നതയും ലൈംഗിക ഉള്ളടക്കവുമുള്ള 27 ലക്ഷം പോസ്റ്റുകളും പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കം ചെയ്തു.
Read Also: രാജ്യത്ത് വൈകാതെ തന്നെ 5ജി സേവനങ്ങൾ ലഭ്യമാക്കും: കേന്ദ്ര സർക്കാർ
ഇന്‍സ്റ്റാഗ്രാമിലെ 9 ലക്ഷത്തിലധികം പോസ്റ്റുകള്‍ ആത്മഹത്യ, സ്വയം മുറിവേല്‍പ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടവയാണെന്ന് കമ്പനി പറയുന്നു. വിദ്വേഷ പ്രസംഗത്തിന്റെ 22,000 സംഭവങ്ങളും നഗ്‌നതയും ലൈംഗിക ഉള്ളടക്കവുമായി ബന്ധപ്പെട്ട 3.7 ലക്ഷം പോസ്റ്റുകളും നീക്കം ചെയ്തു.
Story Highlights: facebook and instagram removed 2.7crore posts from india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here