Advertisement

ഡി.വൈ.എഫ്.ഐ പ്രവർത്തകര്‍ക്ക് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം

September 1, 2022
Google News 1 minute Read

തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകര്‍ക്ക് നേരെ കഞ്ചാവ് മാഫിയ സംഘത്തിന്‍റെ ആക്രമണം. സംഭവത്തിൽ 3 പ്രവർത്തകർക്ക് പരുക്കേറ്റു. നേമം സ്റ്റുഡിയോ റോഡിന് സമീപം ഇന്നലെ രാത്രിയായിരുന്നു ആക്രമണം.

മഠവിളയിൽ അത്തപ്പൂക്കളമൊരുക്കുകയായിരുന്ന പ്രവർത്തകർക്ക് നേരെയാണ് ആയുധവുമായെത്തിയ ഏഴംഗ സംഘം ആക്രമണം നടത്തിയത്. സംഭവത്തിൽ ഡി.വൈ.എഫ്.ഐ നേമം മേഖലയിലെ പൂഴിക്കുന്ന് യൂണിറ്റ് പ്രസിഡന്റ് ശരത്ത്, യൂണിറ്റ് കമ്മിറ്റി അംഗം ഷൈജു, സി.പി.ഐ.എം പൂഴിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി സജി എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Story Highlights: Ganja mafia attack on DYFI workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here