9 വയസുകാരിയെ ബലാത്സംഗം ചെയ്തു; മുത്തച്ഛനും അമ്മാവനും അറസ്റ്റില്‍

ലുധിയാനയില്‍ 9 വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കിയ കേസില്‍ പെണ്‍കുട്ടിയുടെ മുത്തച്ഛനും അമ്മാവനും അറസ്റ്റില്‍. ഛണ്ഡിഗഡ് റോഡിലെ ‘ഇ.ഡബ്ല്യു.എസ്’ കോളനിയിലാണ് സംഭവം. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്തായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
കഴിഞ്ഞ മൂന്ന് മാസമായി പ്രതികള്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ഇരയായ പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 60കാരനായ മുത്തച്ഛന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നും മുത്തച്ഛന്‍ തന്നെ ബലാത്സംഗം ചെയ്യുന്നത് കണ്ടതിന് ശേഷം അമ്മാവനും തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. 28കാരനായ അമ്മാവന്‍ വിവാഹമോചിതനാണ്.
Read Also: ഗർഭിണിയായ പശുവിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവ് പിടിയിൽ
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376 എബി (പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുക), 506, പോക്‌സോ നിയമത്തിലെ സെക്ഷന്‍ 6 എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രേം ചന്ദ് വ്യക്തമാക്കി
Story Highlights: grandfather and uncle arrested for rape case 9 year old girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here