Advertisement

നരേന്ദ്ര മോദി, അദാനി എന്നിവർക്കെതിരെ അമേരിക്കയിൽ കേസ്

September 1, 2022
Google News 2 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി, മുതിർന്ന വ്യവസായി ഗൗതം അദാനി എന്നിവർക്കെതിരെ യുഎസിൽ കേസ്. അഴിമതി, പെഗാസസ് സ്പൈവെയറിന്റെ ഉപയോഗം എന്നിവ ചൂണ്ടിക്കാട്ടി ഇന്ത്യൻ വംശജനായ ഒരു അമേരിക്കൻ ഡോക്ടറാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

റിച്ച്‌മണ്ട് ആസ്ഥാനമായുള്ള ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ. ലോകേഷ് വുയുരു ആണ് മോദി, റെഡ്ഡി, അദാനി എന്നിവർക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ സ്ഥാപകനും ചെയർമാനുമായ പ്രൊഫസർ ക്ലോസ് ഷ്വാബിന്റെ പേരും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് കൊളംബിയയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതി സമൻസ് അയച്ചു.

മോദിയും റെഡ്ഡിയും അദാനിയും മറ്റുള്ളവരും യുഎസിൽ വലിയ തോതിലുള്ള പണമിടപാടുകളും രാഷ്ട്രീയ എതിരാളികൾക്കെതിരെ ചാര സോഫ്റ്റ്‌വെയർ പെഗാസസ് ഉപയോഗിക്കുന്നതും ഉൾപ്പെടെ അഴിമതിയിൽ ഏർപ്പെടുന്നുവെന്ന് ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോക്ടർ ആരോപിച്ചു. എന്നാൽ, ഇക്കാര്യത്തിൽ ഡോക്ടർ തെളിവൊന്നും ഹാജരാക്കിയിട്ടില്ല.

Story Highlights: Indian-American doctor files lawsuit against PM Modi, Andhra CM Jagan Mohan Reddy, Adani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here