Advertisement

‘മേയറുടേത് വൺ മാൻ ഷോ’; കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനെതിരെ പ്രതിപക്ഷം

September 1, 2022
2 minutes Read
opposition against kochi water logging

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ മേയർക്കെതിരെ ആരോപണവുമായി പ്രതിപക്ഷം. മേയറുടേത് വൺ മാൻ ഷോ, വെള്ളക്കെട്ടിന് കാരണം കൊച്ചി കോർപറേഷന്റെ ഏകോപനം ഇല്ലാത്ത പ്രവർത്തനങ്ങൾ. ഫണ്ട് അനുവദിച്ച് ആരംഭിക്കുന്ന പല പദ്ധതികളും പാതിവഴിയിൽ നിലച്ചു പോകുന്നു. നഗരത്തിൽ ഉണ്ടായ വെള്ളക്കെട്ട് സംബന്ധിച്ച് അടിയന്തര കൗൺസിൽ വിളിക്കണമെന്നും ആവശ്യം. ( opposition against kochi water logging )

കൊച്ചി നഗരത്തിൽ ഉണ്ടായ വെള്ളക്കെട്ടിൽ മേയർക്കും നഗരസഭക്കും എതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ആദ്യഘട്ടത്തിൽ പല പദ്ധതികളും ആരംഭിച്ച് ക്രെഡിറ്റ് നേടിയെടുക്കുന്ന മേയർ പിന്നീട് ആ പദ്ധതികളെക്കുറിച്ച് അന്വേഷിക്കാറില്ല. മേയറുടെ വൺ മാൻ ഷോ ആണ് നഗരസഭയിൽ നടക്കുന്നത്. വെളളക്കട്ടിനെ കുറിച്ചുള്ള മേയറുടെ പ്രതികരണം ജനങ്ങളെ വിഢികൾ ആക്കുന്ന രീതിയിൽ ആണെന്നും എന്നും കൊച്ചി കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പറഞ്ഞു.

വെളളക്കെട്ട് പരിഹരിക്കാൻ പ്രതിപക്ഷം മുന്നോട്ട് വച്ച കാര്യങ്ങൾ ഒന്നും ഇരുവരെയും ചെയ്തിട്ടില്ല. അടിയന്തര കൗൺസിൽ ചേർന്ന് ഏകോപനത്തോടെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യം ഉണ്ട്.

Story Highlights: opposition against kochi water logging

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top