Advertisement

സോണിയാ ഗാന്ധിയുടെ മാതാവ് പൗല മൈനോ അന്തരിച്ചു

September 1, 2022
Google News 1 minute Read
sonia gandhi's mother passed away

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മാതാവ് പൗല മൈനോ അന്തരിച്ചു. ശനിയാഴ്ച ഇറ്റലിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച നടന്നു. 90 വയസുകാരിയായ മാതാവിനെ സന്ദര്‍ശിക്കാന്‍ സോണിയ ഗാന്ധി ഈ മാസം 23ന് ഇറ്റലിയിലേക്ക് പോയിരുന്നു.

ബുധനാഴ്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക സോഷ്യല്‍ മിഡിയ പേജിലൂടെയാണ് വിയോഗ വാര്‍ത്ത പുറത്തുവന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി അനുശോചനം രേഖപ്പെടുത്തുന്നതായി കുറിപ്പില്‍ പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശും ട്വീറ്റ് പങ്കുവച്ചിരുന്നു.

Read Also: ഫോണിൽ സ്മൃതി ഇറാനിയുടെ ശബ്ദം തിരിച്ചറിഞ്ഞില്ല; സർക്കാർ ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവ്

വിദേശത്തുള്ള സോണിയാ ഗാന്ധിക്കൊപ്പം മകന്‍ രാഹുല്‍ ഗാന്ധി, മകള്‍ പ്രിയങ്ക ഗാന്ധി എന്നിവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തെന്നാണ് വിവരം. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ക്കായുള്ള കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ ഓണ്‍ലൈന്‍ യോഗത്തില്‍ മൂന്ന് പേരും പങ്കെടുത്തിരുന്നു.

Story Highlights: sonia gandhi’s mother passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here