പാലക്കാട് വിദ്യാർത്ഥിക്ക് സഹപാഠിയുടെ അച്ഛനിൽ നിന്ന് മർദനമേറ്റ സംഭവം; പരാതിയുമായി കുടുംബം

പാലക്കാട് വടക്കഞ്ചേരിയിൽ വിദ്യാർത്ഥിക്ക് സഹപാഠിയുടെ അച്ഛനിൽ നിന്ന് മർദ്ദനമേറ്റ സംഭവത്തിൽ പരാതിയുമായി മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ കുടുംബം. സ്കൂളിൽ വഴക്ക് നടക്കുമ്പോൾ മകൻ കാണാൻ പോയി നിൽക്കുക മാത്രമാണ് ചെയ്തത്. ബസ്റ്റാൻ്റിൽ വെച്ച് തന്നെ ഇന്നലെ മർദ്ദിച്ചത് എന്തിനാണെന്ന് മകൻ ചോദിച്ചു. ഇതിന് പിന്നാലെ സഹപാഠിയുടെ അച്ഛൻ കുട്ടിയെ പരസ്യമായി മർദ്ദിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
അതേസമയം വിദ്യാർത്ഥിയെ ഇന്ന് ആലത്തൂർ താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യും. കഴിഞ്ഞ ദിവസമാണ് പാലക്കാട് വടക്കഞ്ചേരിയിൽ വിദ്യാർത്ഥിയെ സഹപാഠിയുടെ അച്ഛൻ പരസ്യമായി മർദ്ദിച്ചത്. പത്താംക്ലാസ് ക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. ഇതിൽ മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ അച്ഛനാണ് ബസ് സ്റ്റാൻ്റിൽ വെച്ച് വിദ്യാർത്ഥിയെ മർദ്ദിച്ചതെന്നാണ് വിവരം.
Read Also: പാലക്കാട് വിദ്യാർത്ഥിയെ സഹപാഠിയുടെ അച്ഛൻ പരസ്യമായി മർദിച്ചു
Story Highlights: complained aganist Student brutally beaten Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here