Advertisement

‘രോഹിത് ശർമ ദുർബലനായി ഭയന്നിരിക്കുന്നത് പോലെ’; മുഹമ്മദ് ഹഫീസ്

September 2, 2022
Google News 1 minute Read

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ രൂക്ഷമായി വിമർശിച്ച് പാകിസ്താൻ്റെ മുൻ താരം മുഹമ്മദ് ഹഫീസ്. ദുർബലനായി ഭയന്നിരിക്കുന്നത് പോലെയാണ് രോഹിത് ശർമയെ കാണാനാവുന്നതെന്ന് ഹഫീസ് പറഞ്ഞു. ഏഷ്യാ കപ്പിൽ ഹോങ്കോങിനെതിരായ മത്സരത്തിനു പിന്നാലെയാണ് ഹഫീസ് രോഹിതിനെ വിമർശിച്ച് രംഗത്തുവന്നത്.

“രോഹിത് ശർമയുടെ മുഖഭാവം നോക്കു. 40 റൺസിന് ഇന്ത്യ ജയിച്ചതിന് ശേഷമായിരുന്നു അത്. ടോസിനായി രോഹിത് ശർമ എത്തിയ സമയമുള്ള ശരീര ഭാഷയെപ്പറ്റിയാണ് പറയുന്നത്. ർബലനായി ഭയന്നിരിക്കുന്നത് പോലെയാണ് തോന്നിയത്. കാരണം എന്തായാലും ക്യാപ്റ്റൻസി രോഹിത് ശർമ്മയ്ക്ക് സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. അദ്ദേഹം ഏറെക്കാലം ക്യാപ്റ്റനായി തുടരില്ല. ഞാനും ക്യാപ്റ്റനായിരുന്നു. ഒരു ടീമിനെ നയിക്കുക എത്ര മാത്രം ബുദ്ധിമുട്ടുള്ളതാണെന്ന് എനിക്കറിയാം. ഞാൻ രോഹിതിനെ ചുരുക്കം ചില സമയങ്ങളിൽ കണ്ടിട്ടുണ്ട്. അദ്ദേഹം കളി ആസ്വദിക്കുന്നുണ്ട്. പക്ഷേ, നല്ല പ്രകടനം നടത്താനാവുന്നില്ല. അദ്ദേഹത്തിൻ്റെ ചിന്തയിൽ ഒരുപാട് കാര്യങ്ങളുണ്ട്. രോഹിത് സമ്മർദ്ദത്തിലാണ്. അദ്ദേഹത്തെപ്പറ്റി ആലോചിക്കുമ്പോൾ സങ്കടമുണ്ട്.”- മുഹമ്മദ് ഹഫീസ് പറയുന്നു.

അതേസമയം, ഹോങ്കോങ്ങിനെ 40 റൺസിന് തോൽപ്പിച്ച് ഇന്ത്യ വിജയിച്ചിരുന്നു. തുടർച്ചയായ രണ്ട് വിജയത്തോടെ സൂപ്പർ ഫോറിൽ ഇടംപിടിക്കുന്ന രണ്ടാമത്തെ ടീമായി മാറി ഇന്ത്യ. ആദ്യ മത്സരത്തിൽ പാകിസ്താനെ ഇന്ത്യ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാനും നേരത്തെ സൂപ്പർ ഫോറിലെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തു. 193 റൺസ് വിജയലക്ഷ്യം പിൻതുടർന്ന ഹോങ്കോങിന് 5 വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

ഇന്ത്യക്കായി സൂര്യകുമാർ യാദവ് (26 പന്തിൽ 68) ടോപ്പ് സ്കോറർ ആയപ്പോൾ കോലി 44 പന്തിൽ 59 റൺസെടുത്തു.

Story Highlights: mohammad hafeez against rohit sharma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here