Advertisement

അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാൻ നാസ; ആർട്ടിമിസ് വൺ വിക്ഷേപണം ഇന്ന്

September 3, 2022
1 minute Read
artemis 1 launch today

ആർട്ടിമിസ് വണ്ണിന്റെ വിക്ഷേപണം ഇന്ന്. കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഇന്ന് രാത്രി 11.47 ന് ആർട്ടിമിസ് വിക്ഷേപിക്കും. ഓഗസ്റ്റ് 29ന് നടത്താനിരുന്ന വിക്ഷേപണം ഫ്യുവൽ ലൈനിലെ ചോർച്ചയെ തുടർന്ന് ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ( artemis 1 launch today )

കഴിഞ്ഞ ശനിയാഴ്ച കൗൺഡൗൺ ആരംഭിച്ചിരുന്നു. എന്നാൽ കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടർന്ന് ഏഴ് ലക്ഷത്തോളം ഇന്ധനം വീണ്ടും നിറയ്ക്കേണ്ടി വന്നത്. ആ സമയത്താണ് ഫ്യുവൽ ലൈനിൽ പൊട്ടലുണ്ടലായി കണ്ടെത്തിയത്. തുടർന്ന് വിക്ഷേപണം മാറ്റി വയ്ക്കാൻ നാസ തീരുമാനമെടുത്തു.

Read Also: അഞ്ച് പതിറ്റാണ്ടിനിപ്പുറം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ നാസ; മെഗാ മൂൺ റോക്കറ്റ് ഒരുങ്ങി

ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ റോക്കറ്റിന്റെ കൂടി ആദ്യ പരീക്ഷണമായ ഈ വിക്ഷേപണത്തിന് മനുഷ്യന് പകരം സ്പേസ് സ്യൂട്ട് അണിഞ്ഞ പാവകൾ ആയിരിക്കും കുതിച്ചുയരുക. ഇത്തവണ മനുഷ്യർ ഇല്ലെങ്കിലും വരും കാലങ്ങളിൽ മനുഷ്യനിലൂടെ കൂടുതൽ പരീക്ഷണങ്ങൾ ചെയ്യാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം ഇപ്പോൾ. മനുഷ്യരാശിയെ സ്വപ്നച്ചിറകിൽ പറത്താനുള്ള ദൗത്യം എന്ന് തന്നെ ആണ് ഗവേഷകരും ഈ ദൗത്യത്തെ വിശേഷിപ്പിക്കുന്നത്.

യാത്രികർക്ക് പകരം 3 ബൊമ്മകളെയാണ് ഈ ദൗത്യത്തിൽ കാപ്സ്യൂളിൽ വഹിക്കുന്നത്. ഏതാണ്ട് 46 ടൺ ഭാരമുള്ള റോക്കറ്റ് ൽ 7700 കിലോഗ്രാമുള്ള ക്യാപ്സ്യൂൾ ഉള്ളിൽ വഹിച്ചുകൊണ്ടായിരിക്കും പറന്നുയരാൻ പോകുന്നത്. വിക്ഷേപണത്തിന് ശേഷം 8 മുതൽ 14 ദിവസത്തിനുള്ളിൽ ചന്ദ്രനിൽ ഈ റോക്കറ്റ് എത്തുമെന്നും ഏകദേശം 3 ആഴ്ചത്തെ കറക്കത്തിനു ശേഷം വീണ്ടും പസഫിക് സമുദ്രത്തിൽ വന്ന് പതിക്കും എന്ന കാര്യവും നാസ പറയുന്നുണ്ട്.

Story Highlights: artemis 1 launch today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top