Advertisement

വിലക്കയറ്റത്തിനെതിരെയുള്ള കോൺഗ്രസിന്റെ മഹാറാലി നാളെ

September 3, 2022
Google News 2 minutes Read
Congress rally against price rise tomorrow

വിലക്കയറ്റത്തിനെതിരെയുള്ള കോൺഗ്രസിന്റെ മഹാറാലി നാളെ.’മെ ഹാംഗായ് പർ ഹല്ലാ ബോൽ ചലോ ഡൽഹി’ മഹാറാലിയുടെ പ്രധാന വേദിയായ രാമലീല മൈതാനത്ത് ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ് ( Congress rally against price rise tomorrow ).

നരേന്ദ്രമോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും രാജ്യത്തെ വിലക്കയറ്റത്തിനെതിരെയുമാണ് കോൺഗ്രസിന്റെ മഹാറാലി. ഓഗസ്റ്റ് 17 മുതൽ ഒരാഴ്ച വരെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും, മാർക്കറ്റുകളിലും ‘മെഹാംഗൈ പർ ഹല്ലാ ബോൽ’ പ്രചരണത്തിന്റെ ഭാഗമായി യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. കുതിച്ചുയരുന്ന പണപ്പെരുപ്പവും, തൊഴിലില്ലായ്മയും നിയന്ത്രിക്കുന്നതിൽ മോദി സർക്കാർ പരാജയമാണെന്ന് കോൺഗ്രസ് വ്യക്തമാക്കി.

മുഴുവൻ പിസിസികളും, ബ്ലോക്ക്, ജില്ലാ തലങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളുടെ സമാപനമാണ് രാംലീല മൈതാനത്ത്. ഒന്നരലക്ഷം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന രാംലീല മൈതാനത്തെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഓഗസ്റ്റ് 28 ആയിരുന്നു മഹാറാലി ആദ്യം നിശ്ചയിച്ചിരുന്ന തെങ്കിലും, കൊവിഡ് വ്യാപന ആശങ്ക കണക്കിലെടുത്താണ് സെപ്റ്റംബർ 4 ലേക്ക് മാറ്റിയത്.

Story Highlights: Congress rally against price rise tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here