Advertisement

കുതിച്ചുചാടി സ്വര്‍ണവില; ഇന്നത്തെ വിപണിവില അറിയാം

September 3, 2022
Google News 3 minutes Read
gold rate kerala 3-9-22

കേരളത്തില്‍ മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വിപണിവില 37,320 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വര്‍ണത്തിന് 680 രൂപ കുറഞ്ഞിരുന്നു. ഇന്ന് 200 രൂപ ഒറ്റയടിക്ക് വര്‍ധിച്ചാണ് 37,320 രൂപയിലേക്കെത്തിയത്.

22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 25 രൂപ ഉയര്‍ന്നു. വിപണിവില ഗ്രാമിന് 4665 രൂപയാണ്. അതേസമയം 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 3855 രൂപയാണ്. ഇന്നലെ 10 രൂപ കുറഞ്ഞെങ്കിലും ഇന്ന് 25 രൂപയാണ് വര്‍ധിച്ചത്.

Read Also: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വില കുറച്ചു

സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് വിപണിവില 60 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിക്ക് ഒരു ഗ്രാമിന് 90 രൂപയാണ്.

Read Also: Money Saving : നിക്ഷേപിക്കാൻ ആയിരങ്ങളുണ്ടോ ? തിരികെ ലഭിക്കും കോടികൾ; ഈ സർക്കാർ നിക്ഷേപത്തെ കുറിച്ച് അറിയാം

സംസ്ഥാനത്തെ കഴിഞ്ഞ ദിവസങ്ങളിലെ സ്വര്‍ണവില

ഓഗസ്റ്റ് 23 -37600 രൂപ
ഓഗസ്റ്റ് 24 -37800 രൂപ
ഓഗസ്റ്റ് 25 -38200
ഓഗസ്റ്റ് 26 -38120
ഓഗസ്റ്റ് 27 -37840
ഓഗസ്റ്റ് 28 -37840
ഓഗസ്റ്റ് 29 -37720
ഓഗസ്റ്റ് 30 -37800
ഓഗസ്റ്റ് 31 -37600
സെപ്തംബര്‍ 1 -37200
സെപ്തംബര്‍ 2 -37120

Story Highlights: gold rate kerala 3-9-22

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here