Advertisement

Money Saving : നിക്ഷേപിക്കാൻ ആയിരങ്ങളുണ്ടോ ? തിരികെ ലഭിക്കും കോടികൾ; ഈ സർക്കാർ നിക്ഷേപത്തെ കുറിച്ച് അറിയാം

August 30, 2022
Google News 3 minutes Read
money saving scheme invest thousand to get crore in return

കിട്ടുന്ന ശമ്പളമെല്ലാം ദൂർത്തടിച്ച് കളയാതെ നിക്ഷേപിച്ചാൽ വാർധക്യ കാലത്ത് ആരുടേയും പരാശ്രയമില്ലാതെ സ്വന്തം പണത്തിൽ ജീവിക്കാം. വിരമിച്ച ശേഷം മാസ ശമ്പളം ലഭിക്കാതെ വരുന്ന ഘട്ടത്തിൽ തുണയാവുക നാം ഇപ്പോൾ നിക്ഷേപിക്കുന്ന പണമാണ്. അങ്ങനെ ദീർഘകാലത്തേക്ക് തുടങ്ങാൻ പറ്റിയ നിക്ഷേപമാണ് പിപിഎഫ് അഥവാ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. ( money saving scheme invest thousand to get crore in return )

ഇന്ത്യയിൽ താമസമാക്കിയ ഏതൊരു ഇന്ത്യൻ പൗരനും പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം. ഓൺലൈൻ വഴിയോ പോസ്റ്റ് ഓഫിസ് വഴിയോ, ബാങ്ക് ശാഖകളിലൂടെയോ പിപിഎഫ് ആരംഭിക്കാം. 500 രൂപയാണ് പിപിഎഫിലേക്ക് നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക. 1.5 ലക്ഷം രൂപയാണ് ഏറ്റവും കൂടിയ നിക്ഷേപം. 15 വർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷം മാത്രമേ ഫണ്ട് പൂർണമായി പിൻവലിക്കാൻ സാധിക്കൂവെങ്കിലും ഏഴ് വർഷം പൂർത്തീകരിച്ചാൽ ഭാഗിക പിൻവലിക്കൽ അനുവദിക്കും. നിലവിൽ 7.1% പലിശയാണ് പിപിഎഫ് നിക്ഷേപങ്ങൾക്ക് ലഭിക്കുന്നത്.

മാസം 12,510 രൂപ നിക്ഷേപിച്ചാൽ ഒരു വർഷം 1,50,120 രൂപ നിക്ഷേപിക്കാം. 25 വർഷം കഴിയുമ്പോൾ 37,53,000 രൂപയാകും നിങ്ങൾ അടയ്ക്കുക. എന്നാൽ പലിശ കൂടി കണക്കാക്കുമ്പോൾ 1.03 കോടി രൂപയാകും നിങ്ങൾക്ക് തിരികെ ലഭിക്കുന്നത്.

Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം

15 വർഷം കാലാവധി പൂർത്തിയാക്കിയാൽ വീണ്ടും അഞ്ച് വർഷത്തേക്ക് നിക്ഷേപം നീട്ടാൻ സാധിക്കും. അങ്ങനെ, മാസത്തിൽ 10,000 രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 28 വർഷം കൊണ്ട് 1.05 കോടി ലഭിക്കും. 7,000 രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 32 വർഷം കൊണ്ട് 1.01 കോടിയും നേടാനാകും. 5,000 രൂപ മാസത്തിൽ നിക്ഷേപിക്കുന്നവർക്ക് 37-ആം വർഷത്തിൽ 1.05 കോടി ലഭിക്കും.

പിപിഎഫിലെ നിക്ഷേപം പൂർണ്ണമായും നികുതി ഇളവ് ഉള്ളവയാണ്. കാലവധിയിൽ ലഭിക്കുന്ന തുകയ്ക്കും പൂർണമായ നികുതി ഇളവ് ലഭിക്കും.

Story Highlights: money saving scheme invest thousand to get crore in return, ppf , saving scheme , post office

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here