‘പട്ടി കടിയേൽക്കുന്നവരിൽ ഭൂരിഭാഗവും സാധാരണക്കാരും, താഴേക്കിടയിലുള്ള ആൾക്കാരും’ : ജസ്റ്റിസ് എസ്. സിരിജഗൻ

സംസ്ഥാനത്ത് തെരുവ് നായ ആക്രമണങ്ങൾ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി നിയോഗിച്ച ഉന്നത സമിതി അധ്യക്ഷൻ ജസ്റ്റിസ് എസ്. സിരിജഗൻ. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം വീഴ്ചകൾ അദ്ദേഹം 24നോട് തുറന്നു പറഞ്ഞു. പട്ടി കടിയേൽക്കുന്നവരിൽ ഭൂരിഭാഗവും സാധാരണക്കാരും, താഴേക്കിടയിലുള്ള ആൾക്കാരാണെന്നും ജസ്റ്റിസ് എസ്. സിരിജഗൻ കൂട്ടിച്ചേർത്തു. ( justice sirijagan about stray dog attack )
തെരുവ് നായ ആക്രമണം ഏൽക്കുന്നവർക്ക് നഷ്ടപരിഹാരത്തിനായി ആശ്രയിക്കാനാണ് സുപ്രീംകോടതി, ജസ്റ്റിസ് എസ്. സിരിജഗൻ അധ്യക്ഷനായി മൂന്നംഗ ഉന്നത സമിതി രൂപീകരിച്ചത്. തെരുവ് നായ പ്രശ്‌ന പരിഹാരത്തിന് വാക്‌സിൻ അടക്കം കാര്യങ്ങളിൽ സമിതി ശുപാർശകൾ തയാറാക്കി നൽകി. എബിസി പ്രോഗ്രാം അഥവാ തെരുവ് നായകളുടെ ജനന നിയന്ത്രണ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നില്ല. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും എബിസി പ്രോഗ്രാം കാര്യക്ഷമമായി നടപ്പാക്കിയിരുന്നെകിൽ പ്രശ്നം ഇത്ര രൂക്ഷമാകുമായിരുന്നില്ലെന്ന് ജസ്റ്റിസ് സിരിജഗൻ 24നോട് പറഞ്ഞു.
തെരുവ് നായ പ്രശ്‌നം പരിഹരിക്കണമെങ്കിൽ മാലിന്യ നിർമാർജനവും അനിവാര്യമാണ്. പട്ടി കടിയേൽക്കുന്നവരിൽ ഭൂരിഭാഗവും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരാണെന്നും ജസ്റ്റിസ് സിരിജഗൻ പറഞ്ഞു.
Story Highlights: justice sirijagan about stray dog attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here