Advertisement

മുഖ്യമന്ത്രിമാരടക്കം ബിജെപി നേതാക്കളുടെ ജനപ്രീതിയില്‍ ഇടിവ്; കേരളത്തില്‍ സുരേഷ് ഗോപിക്ക് വന്‍ ജനപ്രീതിയെന്ന് സര്‍വേ

September 3, 2022
Google News 2 minutes Read
Popularity of BJP leaders including Chief Ministers declined

ബിജെപിയുടെ മുഖ്യമന്ത്രിമാരടക്കമുള്ള സംസ്ഥാന നേതാക്കളുടെ ജനപ്രീതിയില്‍ വന്‍ ഇടിവെന്ന് പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വ്വെ. പ്രധാനമന്ത്രിയുടെ സ്വാധീനത്തിന് കുറവുണ്ടായിട്ടില്ലെന്ന് സര്‍വേയില്‍ പറയുന്നു.

സംസ്ഥാന അധ്യക്ഷന്മാര്‍ ഉള്‍പ്പെടെ നേതാക്കളുടെ പ്രതിഛായയ്ക്കും കുറവുണ്ടായി. കേരളത്തില്‍ പാര്‍ട്ടിയുടെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് സിനിമാതാരം സുരേഷ് ഗോപി ആണെന്നാണ് സ്വകാര്യ ഏജന്‍സിയുടെ സര്‍വേ റിപ്പോര്‍ട്ട്. തെലങ്കനയില്‍ മുഖ്യമന്ത്രി കെ ചന്ദ്ര ശേഖരറാവുവിനെക്കാള്‍ ജനപ്രീതി പ്രധാന മന്ത്രി നരേന്ദ്രമോദിക്കാണ് എന്നും സര്‍വേ റിപ്പോര്‍ട്ടിലുണ്ട്.

Read Also: മണിപ്പൂരില്‍ നിതീഷ് കുമാറിന് ഞെട്ടല്‍; ആറ് ജെഡിയു എംഎല്‍എമാരില്‍ അഞ്ച് പേരും ബിജെപിയിലേക്ക്

ഇതോടെ വരാനിരിക്കുന്ന ആറ് നിയമ സഭാ തെരഞ്ഞെടുപ്പുകള്‍ കൂട്ടായ നേതൃത്വത്തില്‍ നേരിടാനാണ് തീരുമാനം. സംസ്ഥാന നേതാക്കളെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ മുന്‍നിര്‍ത്തിയാകും തെരഞ്ഞെടുപ്പിനെ നേരിടുക. ഹിമാചല്‍ പ്രദേശില്‍ ജയറാം താകൂറിനെയും രാജസ്ഥാനില്‍ വസുന്ധര രാജെ സിന്ധ്യയെയും മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായി ഉയര്‍ത്തി കാണിക്കില്ല.

Read Also: ബിജെപിയിലും ബന്ധുനിയമനം; രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിൽ കെ സുരേന്ദ്രന്റെ മകനെ തസ്തികയുണ്ടാക്കി നിയമിച്ചു

ഗുജറാത്തില്‍ എഎപി പ്രചാരണം ശക്തമാക്കുമ്പോഴും കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് വരുമെന്നാണ് സര്‍വേയില്‍ വ്യക്തമാകുന്നത്. ജെ.ഡി.യു ബിജെപി സഖ്യം ഉപേക്ഷിച്ച ബീഹാറില്‍ പാര്‍ട്ടിക്ക് അടിത്തട്ടില്‍ ബന്ധമില്ലെന്ന് ആഭ്യന്തര സര്‍വ്വെയില്‍ പറയുന്നു. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കളെ കൊണ്ടുവരുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ട്.

Story Highlights: Popularity of BJP leaders including Chief Ministers declined

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here