വിഴിഞ്ഞം പദ്ധതിക്കെതിരെയുള്ള സർക്കുലർ ഇന്ന് പള്ളികളിൽ വായിക്കും

വിഴിഞ്ഞം തുറമുഖ നിർമാണ പദ്ധതിക്കെതിരെയുള്ള സമരത്തിൽ കടുത്ത നിലപാടുമായി ലത്തീൻ അതിരൂപത. പദ്ധതിക്കെതിരെ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ വിശ്വാസികൾക്ക് അയച്ച രണ്ടാമത്തെ സർക്കുലർ ഇന്ന് കുർബാനമധ്യേ പള്ളികളിൽ വായിക്കും. തിങ്കളാഴ്ച മുതൽ വൈദികരുടെ നേതൃത്വത്തിൽ ഉപവാസ സമരം തുടങ്ങും.
ഏഴിന ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം ശക്തമായി മുന്നോട്ടു കൊണ്ടു പോകണം. പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും അധികാരികളിൽ നിന്ന് കൃത്യമായ മറുപടി കിട്ടിയിട്ടില്ല. പോർട്ട് കരാറുകാരോട് ചേർന്ന് മത്സ്യത്തൊഴിലാളികൾക്കെതിരെ സർക്കാർ കോടതിയിൽ മൊഴി നല്കിയെന്നും സർക്കുലറിൽ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ കുറ്റപ്പെടുത്തി.
ഉപരോധ സമരത്തിനൊപ്പം നാളെ ഉപവാസ സമരവും തുടങ്ങും. ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ, മുൻ ആർച്ച് ബിഷപ്പ് സൂസപാക്യം എന്നിവരുടെ നേതൃത്വത്തിലാണ് ഉപവാസ സമരം. കോടതി ഉത്തരവ് മാനിച്ച് തുടർ സമരങ്ങളിൽ ഇനി ബാരിക്കേഡുകൾ മറികടന്ന് തുറമുഖത്തിനകത്ത് കയറി പ്രതിഷേധിക്കേണ്ട എന്നാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നിർദേശം.
Story Highlights: circular against Vizhinjam project will be read in churches today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here