Advertisement

ഏഷ്യാ കപ്പിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്താന് 182 റൺസ് വിജയലക്ഷ്യം; കോലിക്ക് അർധസെഞ്ച്വറി

September 4, 2022
1 minute Read

ഏഷ്യാ കപ്പ് സൂപ്പർ 4 മത്സരത്തിൽ പാകിസ്താന് 182 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോലി നേടിയ അർധസെഞ്ച്വറിയുടെ പിൻബലത്തിൽ 20 ഓവറിൽ 7 വിക്കറ്റിന് 181 റൺസ് നേടി. വിരാട് 44 പന്തിൽ 60 റൺസെടുത്തപ്പോൾ കെ.എൽ രാഹുലും, രോഹിത് ശർമ്മയും 28 റൺസ് വീതവും നേടി. പാകിസ്താന് വേണ്ടി ഷദാബ് 2 വിക്കറ്റ് വീഴ്ത്തി.

ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ പാക്ക് നായകൻ ബാബർ അസം ബൗളിംഗ് തെരഞ്ഞെടുത്തു. പവർപ്ലേ ഓവറിൽ രോഹിത് ശർമ്മയും കെ.എൽ രാഹുലും ചേർന്ന് 62 റൺസെടുത്തതോടെ ഇന്ത്യക്ക് തകർപ്പൻ തുടക്കമാണ് ലഭിച്ചത്. എന്നാൽ രോഹിതിന്റെയും കെ.എല്ലിന്റെയും വിക്കറ്റ് വീഴ്ത്തി പാകിസ്താൻ തിരിച്ചുവരവ് നടത്തി. ആദ്യ 12 ഓവറിൽ റൺ റേറ്റ് 10ന് അടുത്ത് ഇന്ത്യ നിലനിർത്തിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളും നഷ്ടമായി.

സൂര്യകുമാർ യാദവ് (13), ഋഷഭ് പന്ത് (14), ഹാർദിക് പാണ്ഡ്യ(0) എന്നിവർ നിരാശപ്പെടുത്തി. ഇതിനിടെ വിരാട് കോലി വെറും 36 പന്തിൽ നിന്ന് തന്റെ 32-ാം അർധസെഞ്ച്വറി നേടി. ടി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി പ്ലസ് സ്‌കോർ എന്ന റെക്കോർഡും കോലി സ്വന്തമാക്കി.

നാല് സെഞ്ചുറികളും 27 അർധസെഞ്ചുറികളും നേടിയ രോഹിത് ശർമ്മയെ പിന്നിലാക്കിയാണ് കോലിയുടെ നേട്ടം. ടി20 ക്രിക്കറ്റിൽ പാകിസ്താനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമാണ് കോലി. പാകിസ്താന് വേണ്ടി ഷദാബ് ഖാൻ 31 റൺസിന് രണ്ട് വിക്കറ്റും മുഹമ്മദ് ഹസ്‌നൈൻ, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് നവാസ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Story Highlights: INDIA VS PAKISTAN LIVE SCORE 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top