Advertisement

അടിവസ്ത്രത്തിൽ ഒളിപ്പിച്ചു മയക്കുമരുന്ന് കടത്തി; ടൂറിസ്റ്റ് ബസ് യാത്രക്കാരിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തു

September 4, 2022
Google News 2 minutes Read

ആലുവയിൽ ബെംഗളൂരുവിൽ നിന്നുമെത്തിയ ടൂറിസ്റ്റ് ബസ് യാത്രക്കാരിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിലെ മൂന്ന് യാത്രക്കാരിൽ നിന്നുമാണ് 51ഗ്രാമോളം എംഡിഎംഎ പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ദേശീയ പാതയിൽ പറവൂർ കവലയിൽ വാഹനം തടഞ്ഞു നിർത്തുകയായിരുന്നു.

ആലുവ മുപ്പത്തടം സ്വദേശികളായ അമൽ ബാബു, ജിതിൻ ജോസഫ്, വിഷ്ണു കാർത്തികേയൻ എന്നിവരിൽ നിന്നാണ് പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

Story Highlights: MDMA was also seized from the passengers of the tourist bus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here