ജമ്മുകശ്മീരില്‍ അറസ്റ്റിലായ പാക് ഭീകരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ പിടിയിലായ പാക് ഭീകരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ശനിയാഴ്ചയാണ് സംഭവം. രണ്ടാഴ്ച മുന്‍പ് പിടികൂടിയ ഇയാള്‍ ജമ്മു കശ്മീരിലെ രജൗരിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മരിച്ചത് തബ്രാക് ഹുസൈന്‍ എന്ന ഭീകരനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതിനിടയിലാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലാത്. സൈന്യത്തിന്റെ വെടിവയ്പില്‍ ഇയാള്‍ക്ക് പരുക്കേറ്റിരുന്നു.
Read Also: ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; രണ്ട് ജെയ്‌ഷെ ഭീകരർ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ ഫിദായീന്‍ ഭീകരാക്രമണം നടത്താന്‍ പാക് സൈന്യമാണ് തന്നെ അയച്ചതെന്ന് ഇയാള്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയിലെ കേണല്‍ യൂനുസ് ചൗധരിയാണ് തന്നെ അയച്ചതെന്നും തനിക്ക് 30,000 രൂപ നല്‍കിയെന്നും തബാറക് ഹുസൈന്‍ വെളിപ്പെടുത്തിയിരുന്നു.
Read Also: ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ട ഐ.എസ് ചാവേർ പിടിയിൽ
Story Highlights: pakistani terrorist dies of cardiac arrest in jammu and kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here