Advertisement

വിഴിഞ്ഞം സമരം; മൂലംപള്ളിയിൽ നിന്ന് വിഴിഞ്ഞത്തേക്ക് ബഹുജന പ്രതിഷേധവുമായി കെആർഎൽസിസി

September 4, 2022
Google News 1 minute Read

വിഴിഞ്ഞം സമരത്തിന് പിന്തുണയുമായി മൂലംപള്ളിയിൽ നിന്ന് വിഴിഞ്ഞത്തേക്ക് ബഹുജന പ്രതിഷേധം നയിക്കാൻ കെആർഎൽസിസി തീരുമാനം. ഇന്ന് ചേർന്ന കെആർഎൽസിസി രാഷ്ട്രീയ കാര്യസമിതിയിലാണ് ഇക്കാര്യം തീരുമാനിച്ചത് ( vizhinjam krlcc mass protest ).

സമരം കൂടുതൽ ശക്തമായി തുടരും. ക്രിയാത്മകമായി സർക്കാർ ഇടപെടണം. ജനപ്രതിനിധികളുമായി തുറന്ന സംവാദത്തിനും കെആർഎൽസിസി തീരുമാനിച്ചു. കേരളം മൊത്തം ചർച്ച ചെയ്യുന്ന തരത്തിലേക്ക് സമരത്തെ കൊണ്ടുപോകും. ഇത് മത്സ്യത്തൊഴിലാളികളുടെ ലാസ്റ്റ് ബസാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സർക്കാർ ശ്രമിക്കുന്നു. ഇത് നിരാശജനകമാണ്. ഇത്തരം കുത്സിത ശ്രമങ്ങളെ മത്സ്യത്തൊഴിലാളികൾ ചെറുത്തു നിൽക്കുമെന്നും കെആർഎൽസിസി പറ‍ഞ്ഞു.

Story Highlights: vizhinjam krlcc new protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here