ബെംഗളൂരു മഴ: പമ്പിംഗ് സ്റ്റേഷൻ വെള്ളത്തിനടിയിൽ; രണ്ട് ദിവസത്തേക്ക് കുടിവെള്ള വിതരണം മുടങ്ങും

ബെംഗളൂരുവിലെ അതിരൂക്ഷ മഴയിൽ രണ്ട് ദിവസത്തേക്ക് കുടിവെള്ള വിതരണം മുടങ്ങും. കാവേരി നദിയിൽ നിന്നാണ് ബെംഗളൂരു നഗരത്തിനു വേണ്ട കുടിവെള്ളം ശേഖരിക്കുന്നത്. കുടിവെള്ളം ശേഖരിക്കുന്ന പമ്പിങ് സ്റ്റേഷൻ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതിനാലാണ് പ്രതിസന്ധി. നാളെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സ്ഥലം സന്ദർശിക്കും.
ബെംഗളൂരു വാട്ടർ സപ്ലേ ആൻഡ് സീവേജ് ബോർഡിൻ്റെ പമ്പിങ് സ്റ്റേഷനാണ് വെള്ളത്തിൽ മുങ്ങിയിരിക്കുന്നത്. കാവേരി നദിയിൽ നിന്ന് ദശലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് മാണ്ഡ്യയിലെ ടികെ ഹള്ളി വാട്ടർ സപ്ലേ യൂണിറ്റ് വഴി പമ്പ് ചെയ്യുന്നത്. യൂണിറ്റ് മൂടിയിരിക്കുന്ന വെള്ളം പുറത്തുകളയാനുള്ള ശ്രമം പുരോഗമിക്കുകയാണ്. മെഷീൻ പുനരാരംഭിക്കാൻ സാങ്കേതിക വിദഗ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്. എന്തായാലും അടുത്ത രണ്ട് ദിവസത്തേക്ക് ബെംഗളൂരു നഗരത്തിൻ്റെ 50ഓളം ഭാഗങ്ങളിൽ കുടുവെള്ളം ലഭിക്കില്ല.
Story Highlights: Drinking water supply shut rain Bengaluru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here