Advertisement

ഭിന്നത കോൺഗ്രസിന്റെ സൗന്ദര്യമാണ്, പക്ഷേ ലക്ഷ്മണ രേഖ കടക്കരുത്; കെ.സി.വേണുഗോപാൽ

September 5, 2022
Google News 2 minutes Read

തരൂർ അടക്കമുള്ളവരുടെ വിമർശനങ്ങൾക്ക് മറുപടി നൽകി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണു ഗോപാൽ. അക്ഷേപം ചൊരിയുന്നവർ സ്വയം കണ്ണാടി നോക്കുക കൂടി ചെയ്യണം. ഇവിടെ ഒന്നും നടക്കുന്നില്ലെന്ന് ഏതാനും പേർ പറയുന്നതിൽ ഒരു കാര്യവും ഇല്ല. അത്തരക്കാർ എന്തൊക്കെ സംഭാവന നൽകിയെന്ന് അവർ സ്വയം ചിന്തിക്കണം.

അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത് നെഹ്റു കുടുംബത്തിൽ അംഗമല്ലാത്തവർക്കും മത്സരിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. വിമർശിക്കുന്നവർ സ്വയം ലക്ഷ്മണരേഖ കൂടി വരയ്ക്കണം. ഇല്ലെങ്കിൽ അത്തരക്കാരെ കോൺഗ്രസ് പ്രർത്തകർ നിയന്ത്രിക്കും. ഭിന്നത കോൺഗ്രസിന്റെ സൗന്ദര്യമാണ്. പക്ഷേ ലക്ഷ്മണ രേഖ കടക്കരുത്.

Read Also: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്; വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് ശശി തരൂർ

രാഹുലിന്റെ രാഷ്ട്രീയ പ്രസക്തിയും സ്ഥാനവും എന്താണെന്ന് ഭാരത് ജോഡോയാത്ര വ്യക്തമാക്കും. സമൂല രാഷ്ട്രീയ പരിവർത്തനം ഭാരത് ജോഡോ യാത്ര ഉണ്ടാക്കും. താത്ക്കാലിക അധ്യക്ഷ അല്ല സോണിയാ ഗാന്ധി. താത്ക്കാലിക അധ്യക്ഷയാണ് സോണിയാ ഗാന്ധി എന്നത് ഒരു വിവക്ഷ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: K C Venugopal about Congress president poll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here