കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്; വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് ശശി തരൂർ

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് മുതിർന്ന നേതാവും എംപിയുമായ ശശി തരൂർ. ഇക്കാര്യം ആവശ്യപ്പെട്ട് ശശി തരൂർ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സമിതിയ്ക്ക് കത്തയച്ചു. ഇതിനിടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തി.
2001ലാണ് അവസാനമായി സംഘടനാ തെരഞ്ഞെടുപ്പനുസരിച്ച് കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്തിയത്. ഈ തെരഞ്ഞെടുപ്പിൽ ഏതാണ്ട് 9000ലധികം അംഗങ്ങൾ ഇലക്ട്രൽ കോളജിൽ ഉണ്ടായിരുന്നു. അന്ന് സോണിയ ഗാന്ധിക്കെതിരെ മത്സരിച്ച നേതാവിനു ലഭിച്ചത് വെറും 94 വോട്ടുകളായിരുന്നു. അന്ന് മുതൽ തന്നെ ഇലക്ട്രൽ കോളജിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവാദം വളരെ ശക്തമായിരുന്നു.
Story Highlights: congress election shashi tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here