Advertisement

‘ബാബർ നല്ല വ്യക്തി, പാക് താരങ്ങൾ സൗഹാർദപരമായി ഇടപഴകുന്നു’; പ്രശംസിച്ച് വിരാട് കോലി

September 5, 2022
Google News 2 minutes Read
kohli babar azam pakistan

പാക് താരങ്ങളെ പ്രശംസിച്ച് ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ വിരാട് കോലി. പാകിസ്താൻ താരങ്ങൾ വളരെ സൗഹാർദപരമായാണ് ഇടപഴകുന്നത് എന്ന് കോലി പറഞ്ഞു. അവർ ബഹുമാനമുള്ളവരാണെന്നും പാക് താരങ്ങളുമായുള്ള കൂടിക്കാഴ്ചകൾ എപ്പോഴും നല്ലതായിരുന്നു എന്നും വാർത്താസമ്മേളനത്തിൽ കോലി പറഞ്ഞു. പാക് നായകൻ ബാബർ അസമിനെയും കോലി പ്രശംസിച്ചു. (kohli babar azam pakistan)

“പാക് താരങ്ങളെ കണ്ടുമുട്ടുന്നത് എപ്പോഴും നല്ലതാണ്. അവർ വളരെ സൗഹാർദപരമായാണ് ഇടപഴകുന്നത്. ഇരു ടീമുകൾക്കുമിടയിൽ പരസ്പര ബഹുമാനമുണ്ട്. കഴിഞ്ഞ വർഷവും അത് അവിടെയുണ്ടായിരുന്നു. കളിക്കളത്തിൽ ഞങ്ങൾ മത്സരബുദ്ധിയോടെ പെരുമാറും. പക്ഷേ, പരസ്പര ബഹുമാനമുണ്ട്. ബാബർ അസം വളരെ നല്ല ഒരു മനുഷ്യനാണ്. അദ്ദേഹവുമായി എപ്പോഴും ഞാൻ നല്ല സംഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ബാബർ എന്നെക്കാൾ ചെറുപ്പമാണ്. പക്ഷേ, പരസ്പര ബഹുമാനമുണ്ട്. അത് എപ്പോഴുമുണ്ട്. അദ്ദേഹത്തിന് കാര്യങ്ങൾ പഠിക്കാൻ ഉത്സാഹമുണ്ട്. 2019 ലോകകപ്പിനു ശേഷം ബാബർ എന്നോട് സംസാരിച്ചിരുന്നു. എല്ലാ ഫോർമാറ്റുകളിലും അദ്ദേഹം ഇങ്ങനെ കളിക്കുന്നതിൽ അതിശയമില്ല. ഒരുപാട് കഴിവുള്ള താരമാണ് ബാബർ.”- കോലി പറഞ്ഞു.

Read Also: ഏഷ്യാ കപ്പ്: ഫൈനലിലെത്താൻ ഇന്ത്യക്ക് ഇനി വേണ്ടത് വമ്പൻ ജയങ്ങൾ

സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാകിസ്താനോട് പരാജയപ്പെട്ടതോടെ ഏഷ്യാ കപ്പ് ഫൈനലിലെത്താൻ ഇന്ത്യക്ക് മുന്നിലുള്ളത് വലിയ കടമ്പയാണ്. സൂപ്പർ ഫോറിലെ ഇനിയുള്ള രണ്ട് മത്സരങ്ങളും വൻ മാർജിനിൽ ജയിച്ചാലേ ഇന്ത്യക്ക് ഫൈനലിൽ പ്രവേശിക്കാനാവൂ. അതേസമയം, ശ്രീലങ്ക പാകിസ്താൻ മത്സര ഫലവും ഇന്ത്യയുടെ ഫൈനൽ പ്രവേശനത്തിൽ നിർണായകമാവും.

ഇനി അഫ്ഗാനിസ്ഥാനും ശ്രീലങ്കയുമാണ് ഇന്ത്യയുടെ എതിരാളികൾ. ഈ രണ്ട് മത്സരങ്ങളും ഇന്ത്യക്ക് ഉയർന്ന മാർജിനിൽ ജയിക്കണം. ഇതോടെ അഫ്ഗാനിസ്ഥാൻ പുറത്താവും. സൂപ്പർ ഫോറിൽ അഫ്ഗാൻ ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ശ്രീലങ്ക-പാകിസ്താൻ മത്സരത്തിൽ ശ്രീലങ്ക വിജയിച്ചാൽ ഇന്ത്യയുടെ നില പരുങ്ങലിലാവും. അങ്ങനെയെങ്കിൽ നെറ്റ് റൺ റേറ്റ് നിർണായകമാവും. എന്നാൽ, പാകിസ്താൻ ശ്രീലങ്കയെ തോല്പിച്ചാൽ ഇന്ത്യ ഫൈനൽ കളിക്കും.

സൂപ്പർ ഫോർ പോരാട്ടത്തിൽ അഞ്ച് വിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിൽ ഒരു പന്ത് ബാക്കി നിൽക്കെ പാകിസ്താൻ മറികടന്നു.

Story Highlights: virat kohli about babar azam pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here