ഭാരത് ബയോടെക്കിന്റെ നേസൽ വാക്‌സിന് കേന്ദ്ര സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ അനുമതി നൽകി

ഭാരത് ബയോടെക്കിന്റെ നേസൽ വാക്‌സിന് കേന്ദ്ര സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ അനുമതി നൽകി. അടിയന്തര സാഹചര്യങ്ങളിൽ 18 വയസ്സിന് മുകളിലുള്ളവരിൽ നിയന്ത്രിത ഉപയോഗത്തിനാണ് അനുമതി. ( bharat biotech nasal vaccine gets nod )
ഇന്ത്യയിൽ ആദ്യമായാണ് കൊവിഡ് പ്രതിരോധത്തിന് നേസൽ വാക്‌സിന് അനുമതി നൽകിയിരിക്കുന്നത്.മൂക്കിലൂടെ നൽകുന്ന നേസൽ വാക്‌സിൻ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് കൂടുതൽ കരുത്ത് പകരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ജനുവരിയിൽ ക്ലിനിക്കൽ പരീക്ഷണത്തിനുള്ള അനുമതി ലഭിക്കുകയും, ജൂണിൽ അന്തിമ ക്ലിനിക്കൽ പരീക്ഷണം വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു. 4000 പേരിലായിരുന്നു വാക്‌സിൻ പരീക്ഷണം.
Story Highlights: bharat biotech nasal vaccine gets nod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here