Advertisement

‘കാറിൽ പിൻസീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണം’ : കേന്ദ്ര ഗതാഗത മന്ത്രി

September 6, 2022
Google News 3 minutes Read
car back seat drivers should wear seat belt

വ്യവസായി സൈറസ് മിസ്ത്രിയുടെ വാഹനാപകടത്തെ തുടർന്ന് റോഡ് സുരക്ഷയെ കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്. റോഡ് അപകടങ്ങൾ കുറയ്ക്കാൻ അധികാരികളുടെ ഭാഗത്ത് നിന്ന് മാത്രം ശ്രമമുണ്ടായിട്ട് കാര്യമില്ലെന്നും, പൊതുജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ( car back seat drivers should wear seat belt )

‘കാറിൽ പിന്നിൽ സഞ്ചരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കേണ്ട എന്നാണ് വിചാരം. മുന്നിലുള്ളവർ മാത്രം സീറ്റ് ബെൽറ്റ് ധരിച്ചാൽ മതിയെന്ന് തെറ്റിധരിക്കുന്നു. എന്നാൽ മുന്നിലിരിക്കുന്നവരും പിന്നിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണം’- നിതിൻ ഗഡ്കരി പറഞ്ഞു.

‘സാധാരണ ജനങ്ങൾക്ക് മാത്രമല്ല, ഞാൻ യാത്ര ചെയ്ത നാല് മുഖ്യമന്ത്രിമാരുടെ കാറുകളിലും ഇതാണ് അവസ്ഥ. അവരുടെ പേര് ഞാൻ പറയുന്നില്ല’- നിതിൻ ഗഡ്കരി ചൂണ്ടിക്കാട്ടി.

Read Also: പേരിനൊപ്പം ‘ടാറ്റ’ ഇല്ലാത്ത രണ്ടാമത്തെ ടാറ്റ സണ്‍സ് ചെയര്‍മാന്‍; സൈറസ് മിസ്ത്രിയുടെ മരണം വിരാമമിടുന്നത് നീണ്ട നിയമപോരാട്ടത്തിന്

അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് അമിത വേഗത്തിൽ വരുന്നതിനിടെയാണ് സൈറസ് മിസ്ത്രി സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്. അപകടം നടക്കുമ്പോൾ സൈറസ് മിസ്ത്രി പിൻ സീറ്റിലായിരുന്നു യാത്ര ചെയ്തിരുന്നത്. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല.

Story Highlights: car back seat drivers should wear seat belt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here