പേരിനൊപ്പം ‘ടാറ്റ’ ഇല്ലാത്ത രണ്ടാമത്തെ ടാറ്റ സണ്‍സ് ചെയര്‍മാന്‍; സൈറസ് മിസ്ത്രിയുടെ മരണം വിരാമമിടുന്നത് നീണ്ട നിയമപോരാട്ടത്തിന്

നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ വേര്‍പാടിന്റെ മരവിപ്പ് മാറും മുന്‍പാണ് രാജ്യത്തിന്റെ വ്യവസായ ലോകത്തെ നടുക്കി സൈറസ് മിസ്ട്രിയുടെ മരണം. രാജ്യത്തെ ഏറ്റവും ശക്തമായ വ്യവസായ സ്ഥാപനമായ ടാറ്റാ സണ്‍സിനെ ചെറുപ്രായത്തില്‍ തന്നെ നയിച്ചാണ് സൈറസ് ലോകത്തെ അത്ഭുതപ്പെടുത്തിയത്. (Cyrus Mistry had long-drawn legal battle with Tata Group)
സാക്ഷാല്‍ രത്തന്‍ ടാറ്റയുള്ളപ്പോള്‍ ടാറ്റാ സണ്‍സ് ബോര്‍ഡിനെയാണ് നാല്‍പ്പത്തിനാലാം വയസ്സില്‍ സൈറസ് മിസ്ത്രി നയിച്ചത്. ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടോഴ്‌സ്, ടിസിഎസ്, ടാറ്റാ പവര്‍, ടാറ്റാ ഹോട്ടല്‍സ്, ടാറ്റാ കെമിക്കല്‍സ് അങ്ങനെ ലോകത്തെ മുന്‍നിരകമ്പനികളുടെയെല്ലാം ചെയര്‍മാന്‍. ടാറ്റാ എന്ന വിശേഷണം പേരില്‍ ഇല്ലാത്ത ഒരാള്‍ ഇതിനു മുന്‍പ് ചെയര്‍മാന്‍ ആയത് 1932ല്‍ മാത്രമായിരുന്നു. നവ്‌റോജി സക്ലത് വാലയിലൂടെ. ആ ചരിത്രം തിരുത്തി ചുമതലയേറ്റ മിസ്ത്രിയെ ഡയറക്ടര്‍ ബോര്‍ഡ് വോട്ടെടുപ്പിലൂടെ പുറത്താക്കുകയായിരുന്നു.
Read Also: ഓഹരി നിക്ഷേപത്തിലെ അതികായന്‍; രാകേഷ് ജുന്‍ജുന്‍വാലയുടെ ജീവിതം ഇങ്ങനെ
ശതകോടീശ്വരനായ പല്ലോന്‍ജി മിസ്ത്രിയുടെ മകനായി ജനിച്ച സൈറസ് ലണ്ടന്‍ സര്‍വകലാശാലയിലാണ് പഠിച്ചത്. പഠനശേഷം മിസ്ത്രി ഗ്രൂപ്പിന്റെ ചുമതല ഏറ്റെടുത്തു. വിവിധ ടാറ്റാ ഗ്രൂപ്പ് കമ്പനികളില്‍ തൊണ്ണൂറുകളുടെ പകുതി മുതല്‍ ഡയറക്ടറായിരുന്ന സൈറസിനെ 2013ലാണ് ചെയര്‍മാന്‍ ആയി തെരഞ്ഞെടുത്തത്. കംപനി ലോ അപ്പലൈറ്റ് ട്രുബ്യൂണല്‍ ഒരുഘട്ടത്തില്‍ മിസ്ത്രിയെ തിരികെ എടുക്കാന്‍ നിര്‍ദേശിച്ചെങ്കിലും സുപ്രിംകോടതി തടയുകയായിരുന്നു. ടാറ്റയുടെ 18.4 ശതമാനം ഓഹരികളുടെ ഉയമയായ സൈറസ് വീണ്ടും മടങ്ങിയെത്താന്‍ നിയമപോരാട്ടം തുടരുന്നതിനിടെയാണ് വ്യവസായ ലോകത്തെ ഞെട്ടിച്ച വേര്‍പാട്.
Story Highlights: Cyrus Mistry had long-drawn legal battle with Tata Group
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here