ആശുപത്രി വാർഡിൽ കാട്ടാനകൾ; പേടിച്ചുമാറി ആളുകൾ

ജനവാസ മേഖലകളിൽ ആനകൾ കയറുന്നതും കൃഷി നശിപ്പിക്കുന്നതുമായ വാർത്തകൾ നിരവധി നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ആശുപത്രി വാർഡിൽ കാട്ടാന കയറിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത്. ഒരു ആശുപത്രി വാർഡിനുള്ളിൽ കടന്ന് ഇടനാഴിയിലൂടെ സ്വതന്ത്ര വിഹാരം നടത്തുന്ന കാട്ടാനകളുടെ വിഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ആശുപത്രിയിലുണ്ടായിരുന്നവരാണ് ഒരു പേടിയും കൂടാതെ വാർഡിന്റെ ഇടനാഴിയിലൂടെ നടക്കുന്ന ആനകളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. കോറിഡോറിന്റെ വശങ്ങളിലുള്ള മുറികളിലേക്ക് ഇടയ്ക്ക് ആനകൾ കയറാൻ ശ്രമിക്കുന്നതും ദൃശ്യത്തിൽ കാണാം. സൈനിക കന്റോൺമെന്റിനുള്ളിലെ ആശുപത്രി വാർഡിലാണ് മൂന്ന് കാട്ടാനകളെത്തിയത്.
#WATCH : When Gajraj entered inside Binnaguri #IndianArmy hospital in #Bengal and then got confused as which human doctor chamber to knock, who to visit. ? pic.twitter.com/MjYKEDh5pB
— Tamal Saha (@Tamal0401) September 5, 2022
എന്നാൽ ആനകൾ ആശുപത്രിയിലെ വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ആളുകൾക്ക് പരിക്കേറ്റിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ വിഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. വളരെ അകലത്തിൽ നിന്നാണ് ആളുകൾ ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ഏറെ രസകരമായ പ്രതികരണങ്ങളാണ് കമന്റ് ബോക്സിൽ നിറയുന്നത്.
അതേസമയം ഈ വിഷയം ഗൗരവമായി കാണേണ്ട ഒന്നാണ് എന്ന തരത്തിലുള്ള അഭിപ്രായവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. അപകടം ഒന്നും സംഭവിക്കാത്തത് ഭാഗ്യം കൊണ്ടാണ് എന്നും ആളുകൾ കമന്റുകൾ നൽകി. കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.
Story Highlights: Elephants Take A Stroll Inside Hospital in Bengal, Video Viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here