Advertisement

മോട്ടിവേഷണൽ വാചകങ്ങളിലൂടെ തുടങ്ങും, ലക്ഷ്യം വിദ്യാർത്ഥിനികളുമായി സെക്സ് ചാറ്റ്; മനശാസ്ത്രജ്ഞൻ അറസ്റ്റിൽ

September 6, 2022
1 minute Read
Psychologist Sex Chats Girl Students Arrested

പെൺകുട്ടികളുമായി സെക്സ് ചാറ്റ് നടത്തിയ മനശാസ്ത്രജ്ഞൻ അറസ്റ്റിൽ. മോട്ടിവേഷണൽ വാചകങ്ങളിലൂടെ ആരംഭിച്ച് പിന്നീട് ഇത് സെക്സ് ചാറ്റിലേക്ക് മാറ്റുന്ന 42കാരനായ മനശാസ്ത്രജ്ഞനെയാണ് ഹൈദരാബാദ് പൊലീസ് പിടികൂടിയത്. ഗുണ്ടൂർ ജില്ലയിൽ താമസിക്കുന്ന ബിപി നാഗേഷ് എന്ന പ്രതിയെ കോടതി 16 ദിവസത്തേക്ക് തടവിനു ശിക്ഷിച്ചു.

നഗരത്തിലെ പ്രധാന കോളജുകളിൽ ഗസ്റ്റ് ലക്ചററായി ഇയാൾ ക്ലാസുകളെടുക്കാറുണ്ടായിരുന്നു. ക്ലാസിനിടെ തൻ്റെ വിദ്യാർത്ഥികൾക്ക് ഇയാൾ മൊബൈൽ നമ്പർ കൈമാറും. പിന്നീട് ഈ നമ്പരിലേക്ക് ഇയാൾ മോട്ടിവേഷണൽ വാചകങ്ങൾ അയക്കും. ഇതിന് മറുപടി അയക്കുന്ന വിദ്യാർത്ഥികളുമായി സെക്സ് ചാറ്റിനു ശ്രമിക്കലാണ് നാഗേഷിൻ്റെ പതിവ്. സംഭവത്തെ തുടർന്ന് വിദ്യാർത്ഥിനികളിൽ ചിലർ പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

Story Highlights: Psychologist Sex Chats Girl Students Arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top