Advertisement

കൊട്ടിയത്ത് നിന്ന് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവം; അമ്മ നടത്തിയ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമെന്ന് സംശയം

September 7, 2022
Google News 2 minutes Read
14 year old boy kidnap due to mother financial dealing

കൊല്ലം കൊട്ടിയത്ത് നിന്ന് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവം സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമെന്ന് സംശയം. കുട്ടിയുടെ മാതാവ് അയൽവാസിയായ സ്ത്രീയുടെ പക്കൽ നിന്ന് 10 ലക്ഷം രൂപ ഇടനിലക്കാരിയായി നിന്ന് മറ്റൊരാൾക്ക് വാങ്ങി നൽകിയിരുന്നു. ഇത് തിരികെ നൽകാത്തതിനെ തുടർന്നുള്ള കൊട്ടേഷൻ ആണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് സംശയം. പാറശാല പൊലീസ് കഴിഞ്ഞദിവസം രാത്രി തന്നെ കുട്ടിയെ രക്ഷിച്ചിരുന്നു. കേസിൽ ഒരാളെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. ( 14 year old boy kidnap due to mother financial dealing )

കൊല്ലം കണ്ണനല്ലൂരിലുള്ള വീട്ടിൽ നിന്നാണ് 14 കാരനെ കൊട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾക്കുള്ളിൽ പാറശാല പൊലീസ് കുട്ടിയെ കണ്ടെത്തി കൊട്ടിയം പൊലീസിൽ ഏൽപ്പിച്ചു. മയക്കു ഗുളിക നൽകിയ ശേഷമാണ് തട്ടിക്കൊണ്ടു പോയതെന്നും കുട്ടി പറഞ്ഞു.

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് കാരണമെന്ന് സംശയിക്കുന്നതായി മാതാവ് പറഞ്ഞു. 2019 ൽ അയൽവാസിയിൽ നിന്ന് കുട്ടിയുടെ മാതാവ് 10 ലക്ഷം രൂപ വാങ്ങി മറ്റൊരാൾക്ക് നൽകിയിരുന്നു. ഇതിന്റെ പേരിൽ കേസ് നിലനിൽക്കുകയാണ്.

തിരുവനന്തപുരം പൂവാറിൽ കാർ ഉപേക്ഷിച്ച് ഓട്ടോയിൽ തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. കന്യാകുമാരി സ്വദേശിയായ ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഗൂഢാലോചന അന്വേഷിക്കുകയാണ് കൊട്ടിയം പൊലീസ്.

Story Highlights: 14 year old boy kidnap due to mother financial dealing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here