പേവിഷബാധയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ക്യാമ്പയിന്‍

കേരളത്തിൽ നായകളില്‍ നിന്ന് കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് ‘ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത’ എന്ന പേരില്‍ ക്യാമ്പയിന്‍ തുടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇക്കാര്യത്തിൽ സ്‌കൂള്‍ കുട്ടികള്‍ക്കും ബോധവത്ക്കരണം നടത്തും. പേവിഷബാധയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും ആശങ്കയകറ്റുന്നതിനുമാണ് പുതുതായി കാമ്പയിന്‍ ആരംഭിക്കുന്നത്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തം വളരെ പ്രധാനമാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ( Department of Health campaign against rabies ).
Read Also: വിനായക ചതുര്‍ഥി ആഘോഷിച്ച് ഷാരൂഖ് ഖാന്‍; താനും മകനും ചേര്‍ന്ന് ഗണപതിജിയെ വീട്ടിലേക്ക് വരവേറ്റെന്ന് താരം
മൃഗങ്ങള്‍ കടിച്ചാല്‍ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കാൻ പാടില്ല. ഇത്തരം കേസുകളിൽ പ്രഥമ ശുശ്രൂഷയ്ക്കും വാക്‌സിനേഷനും വലിയ പ്രധാന്യമുണ്ട്. കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകണം. തുടർന്ന് എത്രയും വേഗം വാക്‌സിനെടുക്കണം.
മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്‌സിനും (ഐ.ഡി.ആര്‍.വി.) ഇമ്മ്യൂണോഗ്ലോബുലിനുമാണ് എടുക്കുന്നത്. കൃത്യമായ ഇടവേളയില്‍ വാക്‌സിന്‍ എടുത്തെന്ന് ഉറപ്പ് വരുത്തണം. കടിയേറ്റ ദിവസവും തുടര്‍ന്ന് 3, 7, 28 എന്നീ ദിവസങ്ങളിലുമാണ് വാക്‌സിന്‍ എടുക്കേണ്ടത്. ഇതിന് ശേഷവും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സ തേടുക.
Story Highlights: Department of Health campaign against rabies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here