Advertisement

പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള അന്തിമ വിജ്ഞാപനം ആറുമാസത്തിനകം: കേന്ദ്രസർക്കാർ

September 7, 2022
Google News 2 minutes Read

പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായുള്ള അന്തിമ വിജ്ഞാപനം ആറുമാസത്തിനകം ഇറക്കുമെന്ന് കേന്ദ്രസർക്കാർ. ബഫർസോൺ വീഷയത്തിൽ സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. വിധി നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനു നിര്‍ബന്ധ ബുദ്ധിയുണ്ടെന്ന തെറ്റിദ്ധാരണ കേരളത്തിലുണ്ടെന്നും പുനഃപരിശോധന ഹർജിയിൽ കേന്ദ്രം വ്യക്തമാക്കുന്നു.

Read Also: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ട്രാൻസ്ഫർ വൈകുന്നു; അഴിമതിക്കാരെ സംരക്ഷിക്കാനെന്ന് ആക്ഷേപം

ബഫര്‍സോണ്‍ വിധിയിലെ 44എ, 44ഇ ഖണ്ഡികകളില്‍ വ്യക്തതവേണമെന്നാണ് വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ ആവശ്യം. ഇക്കാര്യം പ്രധാനമായ് ഉന്നയിച്ചാണ് പുനഃപരിശോധന ഹർജി. ബഫര്‍ സോണ്‍ നിശ്ചയിക്കുന്നതില്‍ മുന്‍കാല പ്രാബല്യമുണ്ടോയെന്നതിൽ വ്യക്തത വേണം എന്ന് കേന്ദ്രം ഹർജിയിൽ ആവശ്യപ്പെടുന്നു. മാത്രമല്ല വിധി നടപ്പാക്കിയാല്‍ ജനങ്ങള്‍ പ്രതിസന്ധിയിലാകുമെന്നു വനംപരിസ്ഥിതി മന്ത്രാലയം ഹര്‍ജിയില്‍ വിവരിക്കുന്നുണ്ട്. വിധി അതേപടി നടപ്പാക്കിയാല്‍ ജനങ്ങള്‍ക്കു കിടപ്പാടം നഷ്ടമാകുന്ന സാഹചര്യമുണ്ടാകും. കേരളത്തില്‍ മാത്രമല്ല ഹിമാചല്‍ പ്രദേശ്, ലഡാക്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും വലിയ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്.

Read Also: ഝാർഖണ്ഡ് വനമേഖലയിൽ നിന്നും മാവോയിസ്റ്റുകളുടെ ആയുധ ശേഖരം കണ്ടെടുത്തു

പശ്ചിമഘട്ട സംരക്ഷണ വിഷയത്തിൽ അന്തിമ വിജ്ഞാപനം ആറു മാസത്തിനകം ഉണ്ടാകും എന്നും കേന്ദ്രം വ്യക്തമാക്കി. കേരളത്തിലും കർണാടകത്തിലും മാത്രമാണു പരാതികൾ അവശേഷിക്കുന്നത്. ഗോവയിലും മഹാരാഷ്ട്രയിലും പരാതികൾ പരിഹരിച്ചു. ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ നടപ്പാക്കാൻ തീരുമാനമില്ലെന്നും കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. പരാതികൾ പരിശോധിക്കുന്ന സമിതി ഉടൻ റിപ്പോർട്ട് നൽകും. കേരളത്തിൽ ക്രൈസ്തവ സംഘടനകളുൾപ്പെടെ പരാതി ഉന്നയിച്ചിട്ടുണ്ട്.

Story Highlights: Final notification for Western Ghats conservation within six months: Central Govt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here