Advertisement

ആരായിരിക്കും “ടോപ് സിംഗർ” വിജയി; തിരുവോണ ദിനത്തിൽ ഫ്‌ളവേഴ്‌സ് ടിവിയിൽ കുരുന്നുകളുടെ പാട്ട് പോരാട്ടം…

September 7, 2022
Google News 0 minutes Read

മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പ്രോഗ്രാമുകളിൽ ഒന്നാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. പാട്ടിന്റെ ഉത്സവവേദി പ്രേക്ഷകന് സമ്മാനിച്ചത് പകരം വെക്കാനില്ലാത്ത സന്തോഷവും നിമിഷങ്ങളുമായിരുന്നു. കുരുന്നുകളുടെ പാട്ടുകളും കളിയും ചിരിയും നിറഞ്ഞ വേദി പാട്ടിന്റെ വസന്തകാലമാണ് ഒരുക്കിയത്. തിരുവോണ ദിനത്തിൽ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ആ ചോദ്യത്തിന് ഉത്തരം ലഭിക്കുകയാണ്.

ആരാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ 2 മെഗാ മാരത്തൺ ഗ്രാൻഡ് ഫിനാലെ വിജയി എന്നറിയാൻ ഇനി വെറും മണിക്കൂറുകൾ മാത്രം ബാക്കി. ജയസൂര്യ, അനുസിത്താര, രമേഷ് പിഷാരടി, മനോജ് കെ ജയൻ എന്നിവരും അന്നേദിവസം കുരുന്നുകൾക്കൊപ്പം മത്സരവേദിയിൽ പ്രേക്ഷർക്കൊപ്പം ഓണം വിരുന്നൊരുക്കും. തിരുവോണദിനത്തിൽ രാവിലെ 8 മണി മുതൽ രാത്രി 11 വരെയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ 2 ഗ്രാൻഡ് ഫിനാലെ സംപ്രേക്ഷണം ചെയ്യുന്നത്. പ്രേക്ഷകരുടെ ചോദ്യങ്ങൾക്കും കുരുന്നുകളുടെ കത്തിരിപ്പിനും നാളെ ഈ അതുല്യ വേദി ഉത്തരം നൽകും. ആരാണ് വിജയി എന്നറിയാൻ ബാക്കിയുള്ളത് വെറും മണിക്കൂറുകൾ.

മലയാളികളുടെ സ്വീകരണ മുറികളിലെത്തിയ അന്ന് മുതൽ ഇന്നുവരെ അവരുടെ കളിചിരികൾക്കും പാട്ടിനുമൊപ്പം പ്രേക്ഷകരും യാത്ര തുടർന്നു. സ്വന്തം കുഞ്ഞിനെ എന്നോണം പ്രോത്സാഹിപ്പിച്ചു. പാട്ട് പോലെ അവരുടെ കുസൃതികളും മതിമറന്ന് ആസ്വദിച്ചു. പ്രായത്തിലെ ഇളപ്പം പാട്ടിലില്ല. കുറുമ്പുകാട്ടി വേദിയിലെത്തും, പാടുന്ന പാട്ടിനെ കുറിച്ച് പറയുമ്പോൾ, അതിവരെ കൊണ്ട് സാധിക്കുമോ എന്ന് തോന്നും. പാടിത്തുടങ്ങിയാൽ തഴക്കം വന്ന ഗായകരുടെ വഴക്കം. ഇതാണ് അവരെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാക്കിയത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here