Advertisement

ടോപ്പ് സിം​ഗറിലെ കുട്ടിപ്പാട്ടുകാർ ദുബായിലേയ്ക്ക്; ഫ്ളവേഴ്സ് ടോപ്പ് സിം​ഗർ ഇൻ ദുബായ് ജൂൺ മൂന്നിന്

May 29, 2023
Google News 2 minutes Read
Flowers Top Singer in Dubai on June 3

മലയാളികൾ നെഞ്ചേറ്റിയ ഫ്ളവേഴ്സ് ടോപ്പ് സിം​ഗറിലെ പ്രിയ കുട്ടിപ്പാട്ടുകാർ ദുബായിലെത്തുന്നു. ജൂൺ മൂന്നിന് അൽനാസർ ലെഷർലാന്റിലാണ് ഹോട്ട്പാക്ക് പ്രസന്റ്സ് നെല്ലറ ഫ്ളവേഴ്സ് ടോപ്പ് സിം​ഗർ ഇൻ ദുബായ് നടക്കുക. ( Flowers Top Singer in Dubai on June 3 ).

ലോകമെമ്പാടുമുളള മലയാളികളുടെ ഇഷ്ട ടെലിവിഷൻ പരിപാടിയായ ഫ്ളവേഴ്സ് ടോപ്പ് സിം​ഗറിലെ താരങ്ങളെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. കുട്ടിപ്പാട്ടുകാരെ കാണാനായി പ്രവാസ ലോകത്ത് ഒരുക്കങ്ങൾ അവസാന റൗണ്ടിലെത്തിക്കഴിഞ്ഞു. ജൂൺ മൂന്ന് ശനിയാഴ്ച പ്രമുഖ ഇവന്റ്‍ മാനേജ്മെന്റ് കമ്പനിയായ ആഡ് ഏന്റ് എംമുമായി സഹകരിച്ച് ദുബായ് അൽ നാസർ ലെഷർ ലാന്റിലാണ് ഫ്ളവേഴ്സ് ടോപ്പ്സിം​ഗർ ഇൻ ദുബായ് നടക്കുക.

Read Also: ഫ്ലവേഴ്സ് ടോപ്പ് സിം​ഗർ സീസൺ 2; ശ്രീനന്ദ് വിനോദ് ജേതാവ്

അനു​ഗ്രഹീത ​കുരുന്നുകളുടെ സ്വരമാധുരി നേരിട്ടനുഭവിക്കാനായി കണ്ണുനട്ടുകാത്തിരിക്കുന്ന പ്രവാസികൾക്ക് ഫ്ളവേഴ്സ് ഒരുക്കുന്ന വിസ്മയങ്ങൾ നിരവധിയാണ്. ദുബായ് ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ മനോഹരവും വ്യത്യസ്തവുമായ പരിപാടിയാണ് ഒരുങ്ങുന്നത്. മലയാളത്തിന്റെ പ്രിയപാട്ടുകാരൻ എം.ജി ശ്രീകുമാറിനൊപ്പം മലയാളികളുടെ ഇഷ്ട താരങ്ങളായ രമേഷ് പിഷാരടിയും ഇനിയയുമുൾപ്പെടെയുളളവരും പരിപാടിയിൽ എത്തും.

പതിവിൽ നിന്ന് വ്യത്യസ്തമായി പ്രവാസികളിൽ നിന്ന് തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് ടോപ്പ് സിം​ഗർ ദുബായ് വേദിയിൽ പാടാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. യുഎഇയിലെ വ്യവസായ രം​ഗത്തെ പ്രമുഖരായ ഇസിഎച്ച് ഡിജറ്റൽ, ആര്യ ഓട്ടോ മോർഫിൻ, എഫ് എക്സ് ഇസി കാർ​ഗോ ​ഗ്രാന്റ് ഹൈപ്പർമാർക്കറ്റ്സ് എന്നിവരും പരിപാടിയുടെ ഭാ​ഗമാവുന്നുണ്ട്. കുട്ടിപ്പാട്ടുകാരുടെ വിസ്മയ പ്രകടനം നേരിട്ട് കണ്ടനുഭവിക്കാൻ കാത്തിരിക്കുകയാണ് ദുബായ്.

Story Highlights: Flowers Top Singer in Dubai on June 3

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here