ഫ്ളവേഴ്സിനൊപ്പം ഇതൊരു അടിപൊളി ഓണക്കാലം; ഈ ഓണത്തിന് ഫ്‌ളവേഴ്‌സ് ഒരുക്കുന്ന പ്രത്യേക പരിപാടികൾ

ഉത്സവത്തിരക്കിലാണ് മലയാളികൾ. ഓണക്കാലം ആഘോഷമാക്കാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. പൂക്കളവും ഓണസദ്യവും ഓണക്കോടിയും ഒരുക്കി മാവേലിയെ വരവേൽക്കാൻ കേരളക്കരയൊന്നാകെ ഒരുങ്ങി കഴിഞ്ഞു. ഇത്തവണത്തെ ഒണം ഒരാഘോഷമാക്കാൻ ഫ്‌ളവേഴ്‌സ് ടിവിയും ഒരുങ്ങി കഴിഞ്ഞു. പാട്ടും നൃത്തവും മാത്രമല്ല ഒരുപിടി അതുഗ്രൻ പ്രോഗ്രാമുകളും ഫ്‌ളവേഴ്‌സ് ടിവി പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ട്. ഈ ഓണം ആഘോഷമാക്കാം ഫ്ളവേഴ്സിനൊപ്പം.
പ്രത്യേക ഓണപരിപാടികൾ:-
1 സ്റ്റാർ മാജിക് – മലയാള സിനിമയിലെ പകരം വയ്ക്കാനാകാത്ത അതുല്യപ്രതിഭ പദ്മശ്രീ ജയറാം ചിരിയുടെ തട്ടകത്തിലേക്ക് എത്തുന്ന പ്രത്യേക കോമഡി ഷോ. ജയറാം പങ്കെടുക്കുന്ന ഓണം സ്പെഷ്യൽ സ്റ്റാർ മാജിക് ഉത്രാട ദിനത്തിൽ വൈകുന്നേരം 4 മണി മുതൽ
2 ഫ്‌ളവേഴ്‌സ് ഒരു കോടി സ്‌പെഷ്യൽ എപ്പിസോഡ് – അറിവിന്റെ വേദിയിലേക്ക് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ എത്തുന്നു. ഉത്രാട ദിനത്തിൽ രാത്രി 9 മണി മുതൽ
3 ഫ്‌ളവേഴ്‌സ് ടോപ് സിംഗർ 2 മെഗാമാരത്തൺ ഗ്രാൻഡ് ഫിനാലെ – ആവേശത്തിന്റെ ഉച്ചവെയിലിൽ ആളിക്കത്തുന്ന കലാശപ്പോരാട്ടവും അന്തിമ വിധി പ്രഖ്യാപനവും. ആരാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ 2 മെഗാ മാരത്തൺ ഗ്രാൻഡ് ഫിനാലെ വിജയി എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. തിരുവോണ ദിനത്തിൽ രാവിലെ 8 മുതൽ രാത്രി 11 മണി വരെ
4 ചക്കപ്പഴത്തിൽ ഉപ്പും മുളകും – ചിരിയുടെ മാലപ്പാടക്കം ഒരുക്കാൻ ചക്കപ്പഴം കുടുംബവും ഉപ്പും മുളകും കുടുംബവും ഒന്നിക്കുന്ന ഓണം സ്‌പെഷ്യൽ പ്രോഗ്രാം. ചിരിക്കാനും ചിരിപ്പിക്കാനുമായി മലയാളികളുടെ പ്രിയകുടുംബങ്ങൾ ഒന്നിക്കുന്നു. അവിട്ടം ദിനത്തിൽ രാത്രി 7 മണിക്ക്.
5 ഫ്‌ളവേഴ്‌സ് ഒരു കോടി അവിട്ടം സ്‌പെഷ്യൽ – അറിവിന്റെ മഹനീയ വേദിയിൽ മലയാളികൾ നെഞ്ചിലേറ്റിയ ഇഷ്ടനായിക ഭാവന എത്തുന്നു. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം പ്രിയ താരം ഭാവന തിരിച്ചെത്തുന്ന ടെലിവിഷൻ പ്രോഗ്രാം അവിട്ടം ദിനത്തിൽ രാത്രി 9 മണി മുതൽ
6 ഓണക്കൂട്ട് – ഓണക്കൂട്ടിന്റെ രുചി നുകരാൻ പ്രിയതാരങ്ങൾ പങ്കെടുക്കുന്ന ഓണം സ്‌പെഷ്യൽ പ്രോഗ്രാം ഓണക്കൂട്ട്. അവിട്ടം ചതയം ദിവസത്തിൽ രാവിലെ 8.30 മുതൽ
7 കുട്ടികലവറ – പാട്ടിന്റേയും തമാശയുടേയും മേമ്പൊടി ചേർത്ത ചിരിയുടെ രുചിക്കൂട്ടുമായി കലവറ ഒരുങ്ങുന്നു. ഓണച്ചിരിയുടെ കലവറ സെപ്റ്റംബർ 10 ചതയ ദിനത്തിൽ വൈകുന്നേരം 5 മണിക്ക് ഫ്ളവേഴ്സിൽ
Story Highlights: flowers TV Onam Special Programs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here