കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്ത് പിടിയിൽ

കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്ത് അടക്കം മൂന്ന് പേർ പിടിയിൽ. നടത്തറ സ്വദേശി ലിന്റോ ബാബു, വിയ്യൂർ കൈസർ എന്ന അശ്വിൻ എന്നിവരും പിടിയിലായി. ( kadavi renjith arrested )
ഓണാഘോഷത്തിനിടെ അക്രമം നടത്താൻ പദ്ധതിയിട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂവർ സംഘത്തെ പൊലീസ് പിടികൂടിയത്. കാപ്പ നിയമപ്രകാരമാണ് അറസ്റ്റ്.
വ്യാജവാറ്റ്, അനധികൃത മദ്യം കൈവശം വെക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് 6 അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തു. കഞ്ചാവ് കൈവശംവെച്ച് വിൽപ്പന നടത്താൻ ശ്രമിച്ചതിനും, മറ്റ് ഇതര മയക്കുമരുന്നുകൾ ഉപയോഗിച്ചതിനും 10 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതുകൂടാതെ, കുറ്റകൃത്യങ്ങൾക്ക് തയ്യാറെടുത്തിരുന്ന 14 പിടികിട്ടാപുള്ളികളും പിടിയിലായിട്ടുണ്ട്. ജാമ്യത്തിലിറങ്ങി മുങ്ങി നടന്നിരുന്ന 114 വാറണ്ട് പ്രതികളും അറസ്റ്റിലായി. സിറ്റി പൊലീസിന്റെ സ്‌പെഷ്യൽ ഡ്രൈവിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 128 പേരും പിടിയിലായിട്ടുണ്ട്.
Story Highlights: kadavi renjith arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here