Advertisement

സ്‌കൂട്ടറിൽ ഇടിച്ചിട്ട് നിർത്താതെ പോയ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

September 7, 2022
Google News 2 minutes Read

സ്‌കൂട്ടറിൽ ഇടിച്ചിട്ട് നിർത്താതെ പോയ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ ലൈസൻസ് ഇടുക്കി ആർ.ടി.ഒ താത്കാലികമായി റദ്ദാക്കി. ബസ് ഡ്രൈവറുടെ ലൈസൻസ് ഒരു മാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. കോട്ടയം കൂട്ടിക്കൽ സ്വദേശി ബിനോയിയുടെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ മാസം 29നായിരുന്നു കേസിനാസ്പദമായ സംഭവം. ഈ സംഭവത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളും മുരിക്കാശേരി സ്വദേശികളായ നിരഞ്ജന, നീലാഞ്ജന എന്നിവരുമാണ് ഇടുക്കി ആർ.ടി.ഒ ആർ. രമണന് പരാതി നൽകിയത്. ( KSRTC bus driver’s license cancelled ).

എറണാകുളത്ത് നിന്ന് കട്ടപ്പനയിലേക്ക് വന്ന ബസാണ് അപകടമുണ്ടാക്കിയത്. മുരിക്കാശേരിയിൽ വച്ച് സ്‌കൂട്ടറിൽ വരികയായിരുന്ന അമ്മയെയും രണ്ട് പെൺകുട്ടികളെയുമാണ് ബസ് ഇടിച്ച് വീഴ്ത്തിയത്. സംഭവം കണ്ട നാട്ടുകാർ ബഹളം വച്ചെങ്കിലും ബസ് നിർത്തിയില്ല. അടുത്ത സ്ഥലത്ത് ആളുകൾ ബസ് തടഞ്ഞെങ്കിലും അപകമുണ്ടാക്കിയിട്ടില്ലെന്ന് പറഞ്ഞ് രക്ഷപ്പെട്ടു. നാട്ടുകാരാണ് റോഡിൽ വീണ് കിടന്ന മൂവരെയും ആശുപത്രിയിൽ എത്തിച്ചത്.

മുരിക്കാശ്ശേരി സ്വദേശി രഞ്ജിത്തിന്റെ ഭാര്യയും അഞ്ചിലും ഒന്നിലും പഠിക്കുന്ന കുട്ടികളുമാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഡ്രൈവറുടെ വിശദീകരണം തേടിയെങ്കിലും മറുപടി തൃപ്തികരമല്ലാത്തതിനാലാണ് നടപടിയിലേക്ക് നീങ്ങിയത്.

Story Highlights: KSRTC bus driver’s license cancelled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here