Advertisement

പാലക്കാട് കൂറ്റനാട് മത്സരയോട്ടം നടത്തിയ ബസ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടിസ്

September 7, 2022
Google News 1 minute Read
palakkad bus

പാലക്കാട് പെരുമണ്ണൂരില്‍ ഇടിച്ചു വീഴ്ത്താന്‍ ശ്രമിച്ച ബസ് യുവതി തടഞ്ഞുനിര്‍ത്തിയ സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി മോട്ടോര്‍ വാഹനവകുപ്പ്.ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ ഇരുവരും വിശദീകരണം നല്‍കണം.പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന രാജപ്രഭ ബസാണ് ചാലിശ്ശേരി സ്വദേശിനിയായ യുവതി തടഞ്ഞത്.

ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ ഇരുവരും വിശദീകരണം നല്‍കാമാണ് മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.7 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണം.ബസ് ഉടന്‍ ജോയിന്റ് ആര്‍ടിഓ ഓഫീസില്‍ ഹാജരാക്കാനും ഉടമയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഞായറാഴ്ചയാണ് കൂറ്റനാട് പെരുമണ്ണൂരില്‍വെച്ച് മത്സരയോട്ടം നടത്തിയിരുന്ന രാജപ്രഭ ബസ് അപകടകരമാംവിധം സര്‍വ്വീസ് നടത്തിയത്.ബസിനെ പിന്‍തുടര്‍ന്നെത്തി ജീവനക്കാരോട് കയര്‍ത്തെങ്കിലും വേണ്ട ഗൗരവം കാണിച്ചില്ലെന്നും യുവതിയുടെ പരാതിയിലുണ്ട്.സാന്ദ്രയുടെ ഒറ്റയാള്‍ പോരാട്ടം സോഷ്യല്‍മീഡിയയില്‍ വൈറലായ സാഹചര്യത്തില്‍ സ്വമേധയ നടപടികളുമായി മോട്ടര്‍ വാഹനവകുപ്പ് മുന്നോട്ട് പോകുകയായിരുന്നു

Story Highlights: palakkad bus race

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here