Advertisement

കാട്ടാക്കട ആമച്ചലിൽ തെരുവ് നായ ആക്രമണം; അഞ്ചു പേർക്ക് പരിക്ക്

September 7, 2022
Google News 1 minute Read
cow died after being bitten by the same dog that bit Abhirami

കാട്ടാക്കട ആമച്ചലിൽ തെരുവ് നായ ആക്രമണം. 15 വയസ് പ്രായം വരുന്ന രണ്ട് കുട്ടികളടക്കം ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബസ് കാത്തു നിന്ന രണ്ടു കുട്ടികൾക്കും ബസിറങ്ങുന്നതിനിടെ ഒരു യുവതിക്കും കുട്ടിക്കുമാണ് നായയുടെ കടിയേറ്റത്. നാട്ടുകാർ വിരട്ടി ഓടിക്കുന്നതിനിടെയാണ് ബസിറങ്ങുന്നവരെ നായ ആക്രമിച്ചത്.

കടിയേറ്റവരെ പ്രാഥമിക ചികിത്സയ്ക്കായി കാട്ടാക്കട,​ നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചു. ഇതിൽ ഒരാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഒറ്റപ്പാലത്തും സമാനരീതിയിൽ പന്ത്രണ്ടുകാരന് തെരുവ് നായയുടെ കടിയേറ്റിരുന്നു. വരോട് അത്താണിയിൽ മനാഫിനെയാണ് നായ കടിച്ചത്. പ്രദേശത്ത് രണ്ടുപേർക്ക് കൂടി കടിയേറ്റിരുന്നു.

Story Highlights: Stray dog ​​attack in kattakada Amachal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here