Advertisement

ചിക്കാഗോയില്‍ തീപാറുന്ന വടംവലി മത്സരം; ആകെ വിതരണം ചെയ്തത് 15 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍

September 7, 2022
2 minutes Read

അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷത്തിന് മത്സരവിസ്മയമൊരുക്കി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ്. ക്ലബ്ബിലെ എട്ടാമത് വടംവലി മത്സരത്തിന് ഇത്തവണ അമേരിക്കയില്‍ നിന്ന് മാത്രമല്ല ബ്രിട്ടണില്‍ നിന്നും കാനഡയില്‍ നിന്നും കുവൈറ്റില്‍ നിന്നും ആളുകളെത്തി. 18 ഓളം ടീമുകളാണ് മത്സരിച്ചത്. 10,000 ഡോളറാണ് ഒന്നാം സമ്മാനം. ഏകദേശം 8 ലക്ഷം രൂപ. (Tug of War in Chicago america)

ആകെ 15 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്യുന്നത്. 18 ടീമുകള്‍ 52 റൗണ്ടുകളിലായി മത്സരിച്ചു. ഫൈനലില്‍ വിജയിച്ച കാനഡ ടീമിനുള്ള ട്രോഫിയും 8 ലക്ഷം ഇന്ത്യന്‍ രൂപയും മന്ത്രി റോഷി അഗസ്റ്റിന്‍ വിതരണം ചെയ്തു.

തീപാറിയ ആവേശപ്പോരാട്ടം കണ്ട് കൈയടിക്കാന്‍ മാവേലി എത്തിയപ്പോള്‍ സംഭവം കളറായി. ചിക്കാഗോ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് ബിനു കൈതക്കോട്ടിലില്‍, ഇന്ത്യ പ്രസ് ക്ലബ്ബ് ചെയര്‍മാന്‍, മറ്റ് പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ മുതലായവരുടെ സാന്നിധ്യത്തിലായിരുന്നു മത്സരം.

Story Highlights: Tug of War in Chicago america

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top