Advertisement

കൊല്ലത്ത് ട്വന്റിഫോർ വാർത്താ സംഘത്തിന് മർദനം

September 7, 2022
Google News 1 minute Read

കൊല്ലത്ത് ട്വന്റിഫോർ വാർത്താ സംഘത്തിന് മർദനം. കൊല്ലം റിപ്പോർട്ടർ സലിം മാലിക്കിനും ഡ്രൈവർ ശ്രീകാന്തിനും മർദനമേറ്റു. കൊല്ലം ബീച്ച് റോഡിൽ വച്ചായിരുന്നു എട്ടംഗ സംഘത്തിൻ്റെ മർദനം. കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകി.

Read Also: മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ്

ട്വന്റിഫോറിന്റെ വാഹനത്തിന് മുന്നിൽ പോയിരുന്നു വാഹനത്തോട് സൈഡ് ആവശ്യപ്പെട്ട് ഹോൺ അടിച്ചതിനെ തുടർന്ന് റോഡിൽ നിന്നിരുന്ന സാമൂഹ്യ വിരുദ്ധർ വാർത്താ സംഘത്തെ ആക്രമിക്കുകയായിരുന്നു. വാഹനമോടിച്ചിരുന്ന ആൾക്ക് ഒരു പരാതിയോ പ്രകോപനമോ ഉണ്ടായിരുന്നില്ല. പകരം റോഡിൽ നിന്നിരുന്ന എട്ടം​ഗ സംഘം ട്വന്റിഫോർ വാർത്താ സംഘത്തെ തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു. ആക്രമിച്ചവർ മദ്യപിച്ചിരുന്നോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധനയിലെ വ്യക്തമാകു. സംഭവത്തിൽ എന്തായാലും പ്രതികളെ പിടികൂടാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Story Highlights: Twentyfour news team beaten up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here