Advertisement

സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രാധാന്യം ഊട്ടിയുറപ്പിക്കാൻ ഓണോത്സവത്തിന് കഴിയും; മലയാളികൾക്ക് ആശംസയുമായി അമിത് ഷാ

September 8, 2022
Google News 3 minutes Read

തിരുവോണ നാളിൽ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആശംസയുമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. മുൻവർഷങ്ങളിൽ ഓണത്തിന് വാമനജയന്തി ആശംസകൾ നേർന്നിരുന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കുറി തിരുവോണ ദിനാശംസകൾ ആണ് നേർന്നത്.

എല്ലാവർക്കും എന്റെ ഹൃദയംഗമമായ ഓണാശംസകൾ. സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രാധാന്യം ഊട്ടിയുറപ്പിക്കാൻ ഓണോത്സവത്തിന് കഴിയും. എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു – അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

Read Also: ‘എല്ലാ ഓണത്തിനും ഉണ്ണികൃഷ്ണൻ ഇവിടെ വരും, മധുരം നൽകും’ : സാദിഖ് അലി തങ്ങൾ

ഇതിനിടെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇതിനിടെ ഓണാശംസകൾ നേർന്നു. ഓണം സമത്വവും സാഹോദര്യവും ഊട്ടിയുറപ്പിക്കുമെന്ന് പറഞ്ഞ രാഷ്ട്രപതി ലോകത്തെമ്പാടുമുള്ള ഇന്ത്യാക്കാർക്കും ഓണാശംസകൾ നേർന്നു. ഓണം നമ്മുടെ സമൂഹത്തില്‍ ഐക്യത്തിന്‍റെ ചൈതന്യം വർധിപ്പിക്കട്ടെയെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി കഠിനാധ്വാനികളായ കർഷകരുടെ പ്രധാന്യവും ഓർമപ്പെടുത്തി. ലോകത്തെമ്പാടുമുള്ള മലയാളി സമൂഹത്തിന് പ്രധാനമന്ത്രി ഓണാശംസകൾ നേർന്നു.

Story Highlights: Amit shah Onam wishes to keralites

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here