Advertisement

രണ്ട് വർഷം മുഖം മൂടിയ ഓണം, കൊവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ എല്ലാവരും ഉത്സാഹത്തിൽ; ബി.കെ ഹരിനാരായണൻ

September 8, 2022
1 minute Read

ഓണ വിശേഷങ്ങൾ ട്വന്റിഫോറുമായി പങ്കുവച്ച് ചലച്ചിത്രഗാന രചയിതാവും കവിയുമായ ബി കെ ഹരിനാരായണൻ. കൊവിഡ് മഹാമാരി മൂലം രണ്ട് വർഷത്തെ നിയന്ത്രണങ്ങൾക്ക് ശേഷമുള്ള ഓണാഘോഷത്തിൽ പങ്കുചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഹരിനാരായണൻ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷം മുഖം മൂടിയ ഓണമായിരുന്നു. കൊവിഡ് നിയന്ത്രണ ങ്ങൾ ഓണത്തിന്റെ ഉത്സാഹം കുറച്ചിരുന്നു. കുട്ടികൾക്ക് ഓണക്കളികളിൽ പങ്കെടുക്കാനും സാധിച്ചിരുന്നില്ല. ഇത്തവണ നിയന്ത്രണങ്ങളിൽ കുറെ മാറ്റങ്ങൾ വന്നതോടെ ഓണം ആഘോഷങ്ങൾ പൊടിപൊടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാവര്ക്കും സ്വന്തം നാട്ടിലെ ഓണമാണ് ഏറ്റവും മികച്ചതെന്ന് തോന്നാറുണ്ട്. അതുപോലെ തന്നെയാണ് തന്റെ കാര്യവും. നാട്ടിലെ ക്ലബുകളിലും മറ്റും ഓണാഘോഷങ്ങളിൽ പങ്കുചേരാറുണ്ട്. കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാറാണ് പതിവെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

Read Also: ‘എല്ലാ ഓണത്തിനും ഉണ്ണികൃഷ്ണൻ ഇവിടെ വരും, മധുരം നൽകും’ : സാദിഖ് അലി തങ്ങൾ

Story Highlights: BK Harinarayanan about onam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top