25 കൂട്ട് സദ്യ, കൊഴുപ്പേകാൻ ചെണ്ടമേളവും; ഓണം കളറാക്കി ‘ലണ്ടൻ ഓണം 2022’

കേരളത്തിൽ ഓണാഘോഷം തിമിർത്താടുമ്പോൾ, അങ്ങ് ദൂരെ യു.കെയിൽ ഓണമേളം കൊട്ടി തുടങ്ങിയിരിക്കുന്നു. ലണ്ടനിലെ മുൻനിര ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് നോർത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്സ് ഒരുക്കിയ ‘ലണ്ടൻ ഓണം 2022’ പ്രവാസി മലയാളികൾക്ക് നാട്ടിലേതു പോലെ ഓണത്തെ വരവേൽക്കാൻ അവസരം നൽകി.
25-കൂട്ട് സദ്യയൊരുക്കിയും മാവേലിയെ ചെണ്ടമേള അകമ്പടിയോടെ വരവേറ്റും തുടങ്ങിയ ആഘോഷത്തിൽ വടംവലി മത്സരം, വ്യത്യസ്തമാർന്ന നൃത്ത-ഗാന പരിപാടികൾ എന്നിവ അവതരിപ്പിച്ചും യുവജനകൂട്ടായ്മ ഒന്നടങ്കം പങ്കെടുത്തു. കൊവിഡ് കാലത്തിന് ശേഷം ലണ്ടനിൽ 500-ലധികം മലയാളികൾ ആദ്യമായി ഒത്തുകൂടിയ പരിപാടിയാണ് നോർത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്സ് ഒരുക്കിയ ഈ ഓണാഘോഷം.
ഇതേതുടർന്ന് ഒക്ടോബർ അവസാനവാരം വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് യു.കെ തലസ്ഥാനത്തും വാറ്റ് ഫോർഡ്, ലൂട്ടൻ, മാഞ്ചസ്റ്റർ എന്നിവിടങ്ങളിലെ മറ്റ് സംഘടനകളും ഇത്തവണ ഒരുക്കിയിരിക്കുന്നത്.
Story Highlights: London Onam 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here